Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍; കൈരളി ടിവിക്കെതിരെ പരാതി

MLA being groped by a CPM district leaderതിരുവനന്തപുരം: സിപിഎം ജില്ലാ നേതാവ്‌ വനിതാ എംഎല്‍എയെ അപമാനിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച കൈരളി ടിവിയ്‌ക്കെതിരെ പരാതി. കൈരളി ടിവിയിലെ സാക്ഷിയെന്ന പരിപാടിയിലാണ്‌ വിഎസ്‌ അച്യുതാനന്ദന്‍ പങ്കെടുത്ത ഒരു ഉത്‌ഘാടനച്ചടങ്ങില്‍ സിപിഎം വനിതാ എംഎല്‍എയെ സിപിഎം നേതാവ്‌ അപമാനിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കാണിച്ചത്‌.

സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ സാക്ഷിയെന്ന പരിപാടി ചാനല്‍ നിര്‍ത്തിവച്ചു. തന്നെ അപമാനിച്ചതായുള്ള വീഡിയോചിത്രങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചുവെന്ന്‌ ആരോപിച്ച്‌ മേപ്പയ്യൂര്‍ എംഎല്‍എ കെ.കെ ലതികയാണ്‌ പരാതി നല്‍കിയത്‌.

കോഴിക്കോട്‌ ജില്ലയിലെ മേപ്പയ്യൂരില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിനിടെയാണ്‌ സംഭവം നടന്നത്‌. ചടങ്ങിനിടെ മുഖ്യമന്ത്രി നാടമുറിയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ പിന്‍നിരയില്‍ നില്‍ക്കുന്ന നേതാവ്‌ മുന്‍ നിരയിലുള്ള എംഎല്‍എയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതായാണ്‌ ദൃശ്യങ്ങളിലുള്ളത്‌. നേതാവ്‌ എംഎല്‍എയെ ചുറ്റിപ്പിടിക്കുന്നതും അവര്‍ നേതാവിന്റെ കയ്യില്‍ കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.

ഈ ദൃശ്യങ്ങള്‍ സാക്ഷിയില്‍ ആവര്‍ത്തിച്ച്‌ സംപ്രേഷണം ചെയ്‌തിരുന്നു. സംഭവം പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ചാനലിലെ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‌ വ്യാഖ്യാനമുണ്ടായി. തുടര്‍ന്നാണ്‌ സൈബര്‍ സെല്‍ മേധാവി ലോകനാഥ്‌ ബഹ്‌റയ്‌ക്ക്‌ എംഎല്‍എ പരാതി നല്‍കിയത്‌.

സംഭവത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ചേരിതിരിവുണ്ടായിട്ടുണ്ട്‌. നാടമുറിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയെ സഹായിക്കാനാണ്‌ നേതാവ്‌ കൈ മുന്നോട്ടുനീട്ടിയതെന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌. എന്നാല്‍ എംഎല്‍എയെ പരസ്യമായി അപമാനിച്ച നേതാവിനെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്നാണ്‌ എതിര്‍ വിഭാഗം ആവശ്യപ്പെടുന്നത്‌.

സംഭവം മൂടിവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും വിവാദ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റല്‍ പ്രചരിക്കുകയാണ്‌. ഏപ്രില്‍ മാസത്തിലാണ്‌ ഈ പരിപാടി പാര്‍ട്ടി ചാനലില്‍ സംപ്രേഷണം ചെയ്‌തത്‌. ഇപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണെന്ന്‌ ഐജി ലോക്‌നാഥ്‌ ബഹ്‌റ പറയുന്നു.

ദൃശ്യങ്ങള്‍ക്കായി സംഘടിപ്പിക്കാനായി ഞങ്ങള്‍ ശ്രമം തുടരുകയാണ്‌. അവ കിട്ടിയെങ്കില്‍ മാത്രമേ മോര്‍ഫിംങിലൂടെ സൃഷ്ടിച്ചതാണോ അല്ലയോയെന്ന്‌ പറയാന്‍ കഴിയൂവെന്ന്‌ ബഹ്‌റ പറഞ്ഞു.

ചാനല്‍ മനപ്പൂര്‍വ്വമല്ല ദൃശ്യങ്ങള്‍ കാണിച്ചതെന്നും സാക്ഷിയെന്ന പരിപാടി എന്‍ടിവി എന്ന സ്വകാര്യ സ്ഥാപനമാണ്‌ നിര്‍മ്മിക്കുന്നതെന്നും അത്‌ സംപ്രേഷണം ചെയ്യുകമാത്രമാണ്‌ ചാനല്‍ ചെയ്‌തതെന്നും ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ്‌ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+