അമേരിക്കയുടെ അണ്വായുധ ഭാഗങ്ങള്‍ കാണാതായി
ലണ്ടന്‍: അമേരിക്കയുടെ അണ്വായുധ ശേഖരത്തില്‍ നിന്നും അതീവ രഹസ്യസ്വഭാവമുള്ള നൂറുക്കണക്കിന് ആണവ മിസൈലുകളുടെ ഭാഗങ്ങള്‍ കാണാതായി. അമേരിക്കന്‍ പ്രതിരോധ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് അണ്വായുധ ഭാഗങ്ങള്‍ നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയ്‌ക്കു മുകളിലൂടെ അണ്വായുധങ്ങള്‍ വഹിച്ച് വിമാനങ്ങള്‍ പറന്നത് വിവാദമായിരുന്നു. തായ്‌വാനിലേക്ക് അണ്വായുധങ്ങള്‍ അബദ്ധത്തില്‍ കയറ്റിയയച്ചതുമായി ബന്ധപ്പെട്ട് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്വായുധങ്ങള്‍ കാണാതായിരിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
അണ്വായുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന നോട്ടപ്പിശകും സുരക്ഷാപാളിച്ചകളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്‌ക്കാന്‍ കാരണമെന്ന് അണ്വായുധ ഭാഗങ്ങള്‍ കാണാതായ സംഭവം അന്വേഷിച്ച യുഎസ് നേവല്‍ ഓഫീസര്‍ അഡ്‌മിറല്‍ കിര്‍ക് ലാന്‍ഡ് ഡൊണാള്‍ഡിന്റെ വിലയിരുത്തല്‍.
കാണാതായ അണ്വായുധ ഭാഗങ്ങള്‍ തെറ്റായ കൈകളിലെത്തിപ്പെട്ടില്ലായെന്നാണ് കരുതന്നതെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമസേനയ്‌ക്കു കൈമാറിയ അണ്വായുധ ഭാഗങ്ങളാണ് കാണാതായിരിക്കുന്നതെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ആണ്വായുധങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ കര്‍ശനമാക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
അതെ സമയം മറ്റു രാജ്യങ്ങളുടെ അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യമുന്നയിക്കുന്ന അമേരിക്കയ്‌ക്ക് സ്വന്തം അണ്വായുധങ്ങളുടെ സംരക്ഷണത്തില്‍ വന്ന അലംഭാവം തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications