മാനഭംഗം യുദ്ധക്കുറ്റമായി യുഎന്‍ പ്രഖ്യാപിച്ചു
യുണൈറ്റഡ് നേഷന്‍സ്: ബലാത്സംഗം ഉള്‍പ്പടെ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കി. രക്ഷാ സമിതിയിലെ 15 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്‌തു.
സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ചില വിഭാഗങ്ങള്‍ക്കിടയില്‍ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിയ്‌ക്കുകയാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടി.
സ്ത്രത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷയെ ബാധിയ്‌ക്കും. ഇത് മനുഷ്യത്വത്തിന് നേരെയുള്ള അക്രമണമാണന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞു.












Click it and Unblock the Notifications