Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി വെടിയേറ്റു മരിച്ചു: മുംബൈയില്‍ സംഘര്‍ഷം

UP IN ARMS: A group of Sikhs protest against the firing incident in Mulund in Mumbaiമുംബൈ: ദേര സച്ച സൗദ നേതാവ്‌ ബാബ ഗുര്‍മീത്‌ റാം റഹിം സിങിന്റെ അംഗരക്ഷകരുടെ വെടിയേറ്റ്‌ സിഖ്‌ മത വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന്‌ മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷം.

മുംബൈയില്‍ പലയിടങ്ങളിലും സിഖുക്കാര്‍ തീവണ്ടികള്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ തീവണ്ടി ഗതാഗതം സ്‌തംഭിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകാരികള്‍ കടകള്‍ ബലമായി അടയ്‌ക്കുകയും ബസ്സുകള്‍ക്ക്‌ നേരെ കല്ലെറിയുകയും ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട്‌ സൗദ നേതാവിന്റെ മൂന്ന്‌ അംഗരക്ഷകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ ദേര സച്ച സൗദ വിഭാഗക്കാരും സിഖ്‌ വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ കുട്ടി കൊല്ലപ്പെട്ടത്‌.

മുംബൈയ്‌ മുലുന്ദിലുള്ള നിര്‍മ്മല്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സിലേക്ക്‌ വരികയായിരുന്ന ദേരാ നേതാവും ഒരു സിഖ്‌ സംഘവും തമ്മിലുള്ള തര്‍ക്കമാണ്‌ സംഘര്‍ഷത്തിലേക്കും വെടിവെപ്പിലേക്കും നീങ്ങിയത്‌.

ഇരു കൂട്ടരും പരസ്‌പരം വെടിയുതിര്‍ത്തുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കാന്‍ ഉപമുഖ്യമന്ത്രി ആര്‍ പി പട്ടേല്‍ പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സമരക്കാരോട്‌ പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+