ഗുജറാത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വൃദ്ധ സദനം
സൂറത്ത്: സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ വൃദ്ധ സദനം ഗുജറാത്തിലെ രാജ്‌പിപ് ലയില്‍ ഒരുങ്ങുന്നു.
സ്വവര്‍ഗാനുരാഗിയായ മന്‍വേന്ദ്രസിങ് ഗോഹില്‍ രാജകുമാരനാണ് വൃദ്ധസ്ഥാപനം സ്ഥാപിയ്‌ക്കാനൊരുങ്ങുന്നത്. രാജ്‌പിപ് ഭരിച്ചിരുന്ന രാജകുടുംബത്തിലെ ഇളമുറക്കാരനായ മന്‍വേന്ദ്ര സിങ് രാജകുമാരന്‍ 30 കോടി രൂപ ചെലവിലാണ് വൃദ്ധ സദനം സ്ഥാപിയ്‌ക്കുന്നത്.
13 ഏക്കറില്‍ സ്ഥാപിയ്‌ക്കുന്ന ആശുപത്രിയും മറ്റു ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കും.
സ്വവര്‍ഗാനുരാഗിയായ രാജകുമാരന്‍ എന്നറിയപ്പെടുന്ന മന്‍വേന്ദ്ര സിങിന് വൃദ്ധ സദനത്തിന്റെ നിര്‍മാണത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നു വരെ സഹായം ലഭിച്ചിരുന്നു.
സ്വവര്‍ഗാനുരാഗികളെ ഇന്ത്യന്‍ സമൂഹം വെറുക്കുകയും അനീതി കാട്ടുകയുമാണ് അവരെ മാനസികമായി പീഡിപ്പിയ്ക്കുകയും മാറാ രോഗികളെ പോലെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. സ്വവര്‍ഗാനുരാഗിയെന്ന കാരണത്താല്‍ രാജകുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഈ രാജകുമാരന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications