Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: അന്വേഷണ പുരോഗതി അറിയിക്കണം

കൊച്ചി: സിസ്റ്റര്‍ അഭയകേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ പത്തുദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്ന്‌ ഹൈക്കോടതി സിബിഐയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി.

അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ രാംകുമാറിന്റെ ഉത്തരവ്‌. കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരെയും ഒരു കന്യാസ്‌ത്രീയെയും സിബിഐ നാര്‍കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയിരുന്നു. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്നാണ്‌ ഹര്‍ജിക്കാരന്റെ ആവശ്യം.

നാര്‍കോ അനാലിസിസ്‌ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന്‌ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ നേരത്തേ അഭയയുടെ പിതാവിനെ കക്ഷിചേര്‍ക്കാന്‍ നോട്ടീസയച്ചിരുന്നു.

ഇത്തരം ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരന്‌ നിയമപരമായ അര്‍ഹത ഇല്ലെന്ന്‌ പറഞ്ഞ്‌ പിന്നീട്‌ ഹര്‍ജി തള്ളുകയും ചെയ്‌തു. ഇതിനെതിരെ ജോമോന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു കൊണ്ടാണ്‌ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ വിളിച്ച്‌ വരുത്തണമെന്ന്‌ അഭയയുടെ പിതാവ്‌ ആവശ്യപ്പെട്ടത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+