കന്യാസ്‌തീയുടെ അനാശാസ്യ വീഡിയോ: പോലീസ് അന്വേഷിയ്‌ക്കും
കൊച്ചി: ആലുവയില്‍ കന്യാസ്‌ത്രീയുടെ അനാശാസ്യ വീഡിയോ പ്രചരിയ്‌ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിയ്‌ക്കാന്‍ പോലീസ് തീരുമാനിച്ചു.
എന്നാല്‍ ഇതു സംബന്ധിച്ച് ആരും ഇതുവരെ പരാതി നല്‌കിയിട്ടില്ലെന്നും റൂറല്‍ എസ്‌പി എം. പദ്‌മനാഭന്‍ അറിയിച്ചു.
സംഭവം സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ആലുവയ്ക്കടുത്ത് ഒരു സഭയുടെ കീഴില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റായ കന്യാസ്‌ത്രീയുടെ അശ്ലീല വീഡിയോ ആണ് പ്രദേശത്തെ മൊബൈല്‍ ഫോണുകളില്‍ പ്രചരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സഭാധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. വീഡിയോയിലെ സ്‌ത്രീ താന്‍ തന്നെയാണെന്ന കന്യാസ്‌ത്രീയുടെ കുറ്റസമ്മതത്തെ തുടര്‍ന്ന് ഇവരെ സന്യാസ ജീവിതത്തില്‍ നിന്നും വിടുതല്‍ നല്‌കി സ്വദേശമായ ആലപ്പുഴയിലേക്ക് തിരിച്ചയക്കുകയും ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications