കൊലക്കേസ് പ്രതി ബാറില്‍ വെട്ടേറ്റുമരിച്ചു
തിരുവനന്തപുരം: കൊലക്കേസ് പ്രതി ബാറില്‍ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. രണ്ട് കൊലപാതകങ്ങളുള്‍പ്പെടെ അറുപതോളം കേസുകളിലെ പ്രതിയായ വള്ളക്കടവ് പള്ളംകോളനിയില്‍ സത്താര്‍(32) ആണ് വെട്ടേറ്റ് മരിച്ചത്.
ബൈപ്പാസില്‍ ഈഞ്ചക്കലിലുള്ള ഹൈനസ് ബാറിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ബാറില്‍ കയറി സത്താറിനെ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സത്താറിനെ ഫോര്‍ട്ട് പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചാല മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് മയക്കുമരുന്നു കച്ചവടം ഉണ്ടായിരുന്നതായി സൂചനയുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിതമായി മയക്കുമരുന്ന് കുത്തിവച്ചാണ് ഇയാള്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയത്. മോഷണത്തിനായി സംഘം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കഴിഞ്ഞയാഴ്‌ച സത്താര്‍ ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യം നേടി വെള്ളിയാഴ്‌ചയാണ് ഇയാള്‍ പുറത്തുവന്നത്.
ആക്രമണം നടന്ന ബാറില്‍ നിന്നും രണ്ട് നാടന്‍ബോംബുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വ്വീര്യമാക്കി.












Click it and Unblock the Notifications