പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 2പേര്‍ അറസ്റ്റില്‍
ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒട്ടേറെപ്പേര്‍ക്ക് കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ആശോകപുരം സ്വദേശികളായ മജീദ്(37), റോബിന്‍(32) എന്നിവരാണ് പിടിയിലായത്.
ഇവര്‍ വന്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അശോകപുരം സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ആലുവ കാര്‍മല്‍ ആശുപത്രിയ്‌ക്കു സമീപം വീട്ടുജോലിക്കുന്ന നിന്നിരുന്ന പെണ്‍കുട്ടിയാണ പീഡിനത്തിനിരയായത്.
ആലപ്പുഴ സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിലെത്തിച്ചതെന്നാണ് പറയുന്നത്. വീട്ടിജോലിക്കിടെ പരിചയപ്പെട്ട ഒരു സ്‌ത്രീയാണ് ഈ ഓട്ടോഡ്രൈവറെ പരിചയപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മജീദ്, റോബിന്‍ എന്നിവര്‍ക്കൊപ്പം ഒരു സ്‌ത്രീയ്‌ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. മജീദും റോബിനും പിടിയിലായതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.
പെണ്‍വാണിഭവുമായി ബന്ധമുള്ള വന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നും വിവരങ്ങള്‍ പുറത്തായാല്‍ ഇവര്‍ രക്ഷപ്പെടാനിടവരുമെന്നും ആലുവ സിഐ പി.എസ് രമേഷ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത മജീദിനെയും റോബിനെയും ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications