സുധാകരനെതിരായ പരാതി പരിശോധിക്കുമെന്ന് സ്‌പീക്കര്‍
തിരുവനന്തപുരം: സഹകരണമന്ത്രി ജി സുധാകരനെതിരെ കോണ്‍ഗ്രസില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അറിയിച്ചു.
കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ.സി ജോസഫാണ് നോട്ടീസ് നല്‍കിയത്. കെസി വേണുഗോപാല്‍, ഡി ബാബു പ്രസാദ്, കെ.കെ ഷാജു എന്നീ എംഎല്‍എമാര്‍ക്കെതിരെ സുധാകരന്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതിഷേധിച്ചാണ് നോട്ടീസ്. നിയമസഭയ്‌ക്ക് പുറത്തുനടന്ന സംഭവമാണെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.
കെസി വേണുഗോപാല്‍, ഷാജു, ബാബു പ്രസാദ് എന്നിവര്‍ സിപിഎമ്മിനും സര്‍ക്കാറിനും എതിരെ മാഫിയ പ്രവര്‍ത്തനം നടത്തുകയാണെന്നും അസംബ്ലി വേണുഗോപാലിന്റെ തറവാട്ടു സ്വത്തല്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.
പട്ടികജാതിക്കാരനായ തന്നെ ചുനക്കര ക്ഷേത്രത്തില്‍ കയറ്റരുതെന്നും കയറിയാല്‍ കുറ്റിച്ചൂലിനടിക്കണമെന്നും ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്നും സുധാകരന്‍ അണികള്‍ക്ക് പരസ്യമായി ആഹ്വാനം നല്‍കിയതായി കെകെ ഷാജു എംഎല്‍എ പരാതി ഉന്നയിച്ചിരുന്നു.
തന്നെ ജാതീയമായി അധിക്ഷേപിച്ച മന്ത്രിയ്‌ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications