ചെന്നിത്തല ആള്‍ദൈവമാകാന്‍ ശ്രമിക്കുന്നു: സുധാകരന്‍
കണ്ണൂര്‍: ചെന്നിത്തല ആള്‍ദൈവമാകാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ഇന്ദിരാഗാന്ധിയുടെ ആള്‍ദൈവ സംസ്‌കാരമുള്ള അദ്ദേഹം ചെറിയ നേതാക്കളുടെ വലിയ നേതാവാണെന്നും മന്ത്രി പറഞ്ഞു.
ആത്മീയ വ്യാപാരത്തിനും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ സംഘടനകള്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശ്വാസത്തെ യുക്തികൊണ്ടു നേരിടാന്‍ കഴിയില്ലെന്ന് മാക്‌സ് പറഞ്ഞിട്ടുണ്ട്. അതാണ് കഴിഞ്ഞ ദിവസം സീതാറാം യച്ചൂരി കൂടുതല്‍ വ്യക്തമാക്കിയത്.
ആള്‍ദൈവങ്ങളില്‍ മര്യാദക്കാരുമുണ്ട്. അമൃതാനന്ദമയിയും സന്തോഷ് മാധവനും ഒരേപോലെയാണെന്ന് പറയാന്‍ സമയമായിട്ടില്ല. വസ്‌തുതകളും ബൗധിക സാഹചര്യങ്ങളും വിലയിരുത്തണം. അവര്‍ ചെയ്യുന്നതുമുഴവന്‍ ശരിയാണെന്ന് പറയുന്നില്ല- സുധാകരന്‍ പറഞ്ഞു.
ആശയങ്ങളില്ലാത്ത പിന്‍തിരിപ്പന്‍ നേതൃത്വമാണ് യുഡിഎഫിന്റേത്. ഒരു വിഭാഗം മാധ്യമങ്ങളും ഈ ആശയദാരിദ്ര്യം അനുഭവിക്കുന്നു. മാധ്യമങ്ങള്‍ സൈബര്‍ കുറ്റകൃത്യമാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. തെരുവു ഗുണ്ടകളെപ്പോലെയാണ് കെഎസ് യുക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications