ഹിറ്റ്‌ലര്‍ സമ്മാനിച്ച കാര്‍ ഇന്ത്യയിലാണെന്ന് വെളിപ്പെടുത്തല്‍
കാഠ്‌മണ്ഡു: നാസി തലവന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ നേപ്പാള്‍ രാജാവിന് സമ്മാനിച്ചതായി പറയപ്പെടുന്ന കാറിനെ ചൊല്ലി പുതിയ വിവാദം.
കാര്‍ സമ്മാനിയ്‌ക്കപ്പെട്ടത് പുറത്താക്കപ്പെട്ട രാജാവ് ജ്ഞാനേന്ദ്രയുടെ മുത്തച്ഛനായ ത്രിഭുവനല്ലെന്നും കാര്‍ ഇപ്പോള്‍ ഇന്ത്യയിലുമാണെന്നുമുള്ള പുതിയ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്.
ജുദ്ദ ഷംഷേര്‍ റാണയുടെ മകള്‍ ജനക് രാജ്യ ലക്ഷ്‌മിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നാരായണ്‍ഹിതി കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ ഹിറ്റ്‌ലറിന്റെ കാര്‍ വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
കാര്‍ ജ്ഞാനേന്ദ്രയുടെ ആളുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം തടയുകയുമായിരുന്നെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
മ്യൂസിയമാക്കി മാറ്റുന്ന കൊട്ടാരത്തില്‍ കാര്‍ പ്രദര്‍ശനസജ്ജമാക്കുമെന്ന് ഇപ്പോഴത്തെ അധികാരികളുടെ പ്രഖ്യാപനവുമുണ്ടായിരുന്നു.
എന്നാല്‍ ഹിറ്റ്‌ലര്‍ കാര്‍ സമ്മാനിച്ചത് റാണാ വംശത്തില്‍പ്പെട്ട ജുദ്ദാ ഷംഷേര്‍ റാണയ്‌ക്കായിരുന്നുവെന്നും പിന്നിട് 1943ല്‍ കാര്‍ ഇന്ത്യയിലേക്ക് മാറ്റിയെന്നുമാണ് രാജ്യലക്ഷ്‌മിയുടെ വാദം.
13 വര്‍ഷത്തെ നേപ്പാള്‍ ഭരണത്തിനു ശേഷം ഡറാഡൂണിലേക്ക് താമസം മാറ്റിയപ്പോള്‍ റാണ കാര്‍ ഇന്ത്യയിലേക്ക് കൊണ്ടു വന്നുവെന്നാണ് ലക്ഷ്‌മി പറയുന്നത്. രാജാവിന്റെ മരണത്തിനു ശേഷം കാറിന്റെ ഉടമസ്ഥ താനായിരുന്നുവെന്നു രാജ്യലക്ഷ്‌മി അവകാശപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications