2050ല്‍ മനുഷ്യര്‍ റോബോട്ടിനെ പ്രണയിക്കുമെന്ന് ഡേവിഡ് ലെവി
മാസ്‌ട്രിച്ച്: റോബോട്ടിനെ പ്രണയിക്കുന്ന മനുഷ്യരെക്കുറിച്ച് നമ്മള്‍ കഥകളില്‍ മാത്രമല്ലേ കേട്ടിട്ടുള്ളു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് ലവ് പ്ലസ് സെക്‌സ് വിത്ത് റോബോട്‌സ് എന്ന പുസ്‌തകത്തിന്റെ രചയിതാവായ ഡേവിഡ് ലെവി പറയുന്നത്.
2050താകുന്നതോടെ മനുഷ്യര്‍ റോബോട്ടിനെ പ്രണയിക്കുന്ന കാലം വരുമെന്ന് ലെവി ഉറപ്പിച്ചു പറയുന്നു. റോബോട്ടുകളുമായുള്ള പ്രണയ ബന്ധം എന്നതിന് വെറും ലൈംഗിക ബന്ധം എന്ന അര്‍ത്ഥമല്ല ലെവി നല്‍കുന്നത്.
വികാരങ്ങളും വ്യക്തിത്വവും തിരിച്ചറിവുമുള്ള റോബോട്ടുകള്‍, അവയ്‌ക്ക് നിങ്ങളെ ചിരിപ്പിക്കാനും നിങ്ങളോട് പ്രണയം പ്രകടിപ്പിക്കാനും കഴിയുന്ന റോബോട്ടുകള്‍... അടുത്ത നാല്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം യാഥാര്‍ത്ഥ്യമാകും- ലെവി പറയുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാസ്‌ട്രിച്ചില്‍ നടന്ന ഒരു അന്തര്‍ദേശീയ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള വൈകാരികബന്ധം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുമെന്ന് ലെവി പറഞ്ഞത്.
കൃത്രിമ വ്യക്തിത്വം, ബോധം, വികാരം എന്നിവയുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കുന്നകാര്യത്തില്‍ ശാസ്‌ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. പക്ഷേ മനുഷ്യരുമായുള്ള വൈകാരിക ബന്ധത്തിന്റെ കാര്യം തീര്‍ത്തും വ്യത്യസ്‌തമാണ്. ഇതില്‍ ആശയവിനിമയത്തിന് വലിയ പങ്കുണ്ട്- ലെവി പറയുന്നു.












Click it and Unblock the Notifications