Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി ഉദ്യോഗസ്ഥന്മാരുടെ കള്ളക്കളികള്‍

IT Professionalsഫ്രാങ്ക്‌ഫര്‍ട്‌: ഐടി ഉദ്യോഗസ്ഥരില്‍ മൂന്നില്‍ ഒരാള്‍ എന്ന രീതിയില്‍ ഓഫീസുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പാസ്‌വേഡുകള്‍ അനധികൃതമായി ഉപയോഗിച്ച്‌ രഹസ്യ രേഖകള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്‌.

സഹപ്രവര്‍ത്തകരുടെ ശംബളമെത്രയെന്ന്‌ അറിയാനും ഇ-മെയിലുകള്‍, ബോര്‍ഡ്‌ മീറ്റിംഗ്‌ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനുമായാണ്‌ ഇവര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പാസ്‌വേഡുകള്‍ രഹസ്യമായി ഉപയോഗിക്കുന്നതത്രേ. അമേരിക്കയിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കമ്പനിയായ സൈബര്‍ ആര്‍ക്കാണ്‌ ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്‌.

300 മുതിര്‍ന്ന ഐടി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ്‌ സര്‍വ്വേ നടത്തിയത്‌. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒരു ഭാഗം ആളുകളും ഓഫീസ്‌ സംബന്ധമായ രഹസ്യമായ കാര്യങ്ങള്‍ അറിയാനായി രഹസ്യ ശ്രമങ്ങള്‍ നടത്താറുണ്ടെന്ന്‌ വെളിപ്പെടുത്തി. ഇവരില്‍ 47 ശതമാനം പേരും ഓഫീസിലെ തങ്ങള്‍ക്കാവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാറുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്‌.

ഓഫീസുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പാസ്‌വേഡുകള്‍ യൂസര്‍ പാസ്‌വേഡുകളെ അപേക്ഷിച്ച്‌ അധികതൃതര്‍ ഇടക്കിടെ മാറ്റുന്നുണ്ടത്രേ. അവയില്‍ 30 ശതമാനം പാസ്‌ വേഡുകളും മൂന്നുമാസത്തിലൊരിക്കല്‍ മാറ്റുന്നുണ്ടെന്നും 9 ശതമാനം പാസ്‌ വേഡുകള്‍ ഒരിക്കലും മാറ്റുന്നില്ലെന്നും സൈബര്‍ ആര്‍ക്കിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനികള്‍ സിസ്റ്റങ്ങള്‍ സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ്‌ ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന പാസ്‌ വേഡുകള്‍ മിക്കപ്പോഴും ലളിതമായിരിക്കും. ഐടി സ്ഥാപനങ്ങളില്‍ പത്തില്‍ ഏഴു സ്ഥാപനങ്ങളും സുരക്ഷിതമല്ലാത്ത രീതിലാണ്‌ രഹസ്യ വിവരങ്ങളും മറ്റും കൈമാറുന്നത്‌. ഇത്തരം രേഖകളുടെ കൈമാറ്റത്തിനായി 35 ശതമാനം കമ്പനികള്‍ ഇ-മെയിലുകളെയും 35 ശതമാനം കമ്പനികള്‍ കൊറിയര്‍ സംവിധാനത്തെയും 4 ശതമാനം കമ്പനികള്‍ പോസ്‌റ്റല്‍ സൗകര്യങ്ങളെയുമാണ്‌ ആശ്രയിക്കുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+