ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
അരിസോണ: നാസയുടെ പര്യവേഷണ പേടകമായ ഫീനിക്‌സ് ചൊവ്വയില്‍ മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഫീനിക്‌സ് മണ്ണെടുത്ത കുഴിയില്‍ വെളുത്ത നിറത്തിലുള്ള ഖരവസ്‌തു കണ്ടെത്തിയതായും നാല് ദിവസത്തിനു ശേഷം അത് കാണാതയതുമാണ് ശാസ്‌ത്രജ്ഞരില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുള്ളത്.
കണ്ടെത്തിയത് ഐസ് തന്നെയായിരിക്കാമെന്നും അത് പിന്നീട് നീരാവിയായി പോയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഫീനികസിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍ ഡോ. പീറ്റര്‍ സ്‌മിത്ത് പറയുന്നു.
ഫീനികസ് ചൊവ്വയുടെ മറ്റൊരു സ്ഥലം കുഴിച്ചപ്പോള്‍ അവിടെയും കടുപ്പമുള്ള സ്ഥലം കണ്ടെത്തിയതായും ഇവര്‍ പറയുന്നു. ചൊവ്വയില്‍ മനുഷ്യവാസം എന്ന പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications