നാനോ ഒക്ടോബറില്‍ വിപണിയിലെത്തും
കൊല്‍ക്കത്ത: ഇന്ത്യന്‍ റോഡുകളില്‍ വിപ്ലവം സൃഷ്ടിയ്‌ക്കപ്പെടുമെന്ന് കരുതപ്പെടുന്ന ടാറ്റയുടെ നാനോ ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ സിംഗൂര്‍ ഫാക്ടറിയില്‍ നിന്നും നിരത്തിലിറങ്ങുമെന്ന് ടാറ്റ റയേഴ്‌സണ്‍ എംഡി സന്ദീപന്‍ ചക്രവര്‍ത്തി അറിയിച്ചു.
വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ് (സിഐഐ) സംഘടപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം രൂപയ്‌ക്ക് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന കാറിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും നിര്‍മ്മിയ്ക്കുന്നത് ടാറ്റ റയേഴ്‌സണ്‍ കമ്പനിയാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കാറിന്റെ ചില യന്ത്ര ഭാഗങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ഫാക്ടറികളില്‍ വേണ്ടി വന്നേക്കും.
ആഗസ്റ്റില്‍ റയേഴ്‌സണിന്റെ ഫാക്ടറി പ്രവര്‍ത്തനമാരംഭിയ്‌ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബംഗാളില്‍ അനുഭവപ്പെടുന്ന കനത്ത മഴ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications