സംസ്ഥാന സര്‍ക്കാരിന് ബാലുവിന്റെ രൂക്ഷ വിമര്‍ശനം
ചെന്നൈ: വല്ലാര്‍പാടം പദ്ധതിയെ ചൊല്ലി സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര തുറമുഖ മന്ത്രി ടി.ആര്‍ ബാലുവിന്റെ രൂക്ഷ വിമര്‍ശനം.
വല്ലാര്‍പാടം പദ്ധതിയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
തനിയ്‌ക്കെതിരെ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നേരിട്ട് തന്നെ വന്നു കാണാം. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. താന്‍ തമിഴ്‌നാടിന്റെ മാത്രം മന്ത്രിയല്ലെന്നും ബാലു പറഞ്ഞു.
കേന്ദ്ര മന്ത്രി ബാലു വിനാശകാരിയാണെന്ന് വിഎസ് പ്രസ്താവിച്ചിരുന്നു. ബാലു തമിഴ്‌നാടിന്റെ മാത്രം മന്ത്രിയാണെന്നും കേരളത്തിന്റെ വികസന പരിപാടികള്‍ക്ക് തുരങ്കം വെയ്‌ക്കുകയാണെന്നും വിഎസ് ആരോപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications