ബിഎസ്‌പി പിന്തുണ പിന്‍വലിച്ചു

ദില്ലി: ആണവക്കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കടുത്ത അനിശ്ചിതത്വം നിലനില്‌ക്കെ യുപിഎ സര്‍ക്കാരിന്‌ കനത്ത ആഘാതമേല്‌പിച്ചു കൊണ്ട്‌ ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ലോക്‌സഭയില്‍ 17 അംഗങ്ങളും രാജ്യസഭയില്‍ 6 അംഗങ്ങളുമാണ്‌ ബിഎസ്‌പിയ്‌ക്കുള്ളത്‌. പാര്‍ട്ടി അധ്യക്ഷയായ മായാവതി ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

പിന്തുണ പിന്‍വലിച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‌ നല്കിയെന്നും മായാവതി പറഞ്ഞു.

കത്തിന്റെ പകര്‍പ്പ്‌ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, രാജ്യസഭാധ്യക്ഷന്‍ ഹാമിദ്‌ അന്‍സാരി എന്നിവര്‍ക്കും നല്‌കിയിട്ടുണ്ട്‌.

യുപിഎ ഘടകകക്ഷിയല്ലെങ്കിലും 2004 മുതല്‍ ബിഎസ്‌പി കേന്ദ്ര സര്‍ക്കാരിനെ പുറത്തു നിന്നും പിന്തുണ നല്‌കിയിരുന്നു.

ഉത്തര്‍പ്രദേശിലെ ബിഎസ്‌പി സര്‍ക്കാരിനോടുള്ള കോണ്‍ഗ്രസിന്റെ നയവും കുതിച്ചുയരുന്ന നാണ്യപ്പെരുപ്പവും ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവയാണ്‌ പിന്തുണ പിന്‍വലിയ്‌ക്കുന്നതിനുള്ള കാരണങ്ങളായി കത്തിലുള്ളത്‌.

ബിഎസ്‌പിയുടെ പിന്തുണയില്ലാതായത്‌ കേന്ദ്ര സര്‍ക്കാരിന്‌ തത്‌കാലം ഭീഷണിയുയര്‍ത്തില്ലെങ്കിലും ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍ ബിഎസ്‌പിയും മറ്റു ഘടകകക്ഷികളുടെയും പിന്തുണയോടെ ഭരണത്തില്‍ തുടരാമെന്ന യുപിഎയുടെ മോഹത്തിനാണ്‌ തിരിച്ചടിയായിരിക്കുന്നത്‌.

പാര്‍ട്ടി ഇപ്പോഴെടുത്ത തീരുമാനം ആരുടെയും നിര്‍ദേശ പ്രകാരമല്ലെന്ന്‌ മായാവതി വ്യക്തമാക്കി. നേരത്തെ ബിജെപി നേതാവ്‌ എല്‍.കെ അദ്വാനിയുമായി മായാവതി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളുണ്ടായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+