നാല് വയസ്സുകാരിയെ പീഡിപ്പിച്ചു
പട്‌ന: പട്നയ്ക്കടുത്ത് പാടലീപുത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ 24 കാരന്‍ പീഡിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാധേശ്യാം പാസ്വാന്‍ (24)എന്നയാളെ അറസ്‌റ്റു ചെയ്‌തതായി പാടലീപുത്ര പോലീസ് സ്റ്റേഷന്‍ എസ്‌എച്ച് ഒ ആയ കുമാര്‍ അഭിനവ് അറിയിച്ചു.
സ്ഥലത്തെ മുന്‍ എംഎല്‍എയായ താരഗുപ്‌തയുടെ വീട്ടില്‍ വാടകയ്‌ക്കു താമസ്‌ക്കുന്ന നഴ്‌സിന്റെ മകളെയാണ് രാധാശ്യാം പീഡിപ്പിച്ചത്.
ശനിയാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ നഴ്‌സിനോട് വീട്ടിലെ വേലക്കാരിയാണ് രാധേശ്യാം കുട്ടിയെ പീഡിപ്പിച്ച കാര്യമറിയിച്ചത്.
രാധേശ്യാം എംഎല്‍എയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാധേശ്യാമിനെ പോലീസ് അറസ്‌റ്റു ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക വിധേയമാക്കിയതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications