ഇടത് നേതാക്കള്‍ക്ക് ഭീഷണിക്കത്ത്
ദില്ലി: ആണവക്കരാര്‍ നടപ്പാക്കാനുള്ള യുപിഎ സര്‍ക്കാരിനെ എതിര്‍ക്കുന്ന സിപിഎം-സിപിഐ നേതാക്കള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍, സെക്രട്ടറി ഡി. രാജ എന്നിവര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.
മുംബൈയില്‍ നിന്നും വിനയ് ഘട്ടേരി എന്ന പേരിലാണ് കത്ത് അയച്ചിരിയ്‌ക്കുന്നത്. കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസിനും ലഭിച്ചിട്ടുണ്ട്.
ജനങ്ങള്‍ ഇവരെക്കൊണ്ട് പൊറുതി മുട്ടിയെന്നും ഈ നാലു തെമ്മാടികളെ ഇല്ലാതാക്കി രാജ്യത്തെ ദൈവം രക്ഷിയ്‌ക്കട്ടെയെന്നാണ് കത്തിലുള്ളത്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ പ്രകാശ് കാരാട്ടെന്ന റാസ്‌ക്കലിന്റെ പാര്‍ട്ടിയ്‌ക്ക് 15 സീറ്റു പോലും ലഭിയ്‌ക്കില്ല. നാല് നേതാക്കളില്‍ യെച്ചൂരിയാണ് കുറച്ച് മര്യാദക്കാരന്‍. ബാക്കി മൂന്നുറാസ്‌ക്കലുകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയട്ടെ.
നാലു പേരും അമേരിക്കന്‍ വിരുദ്ധ വൈറസ് എന്ന അര്‍ബുദം ബാധിച്ചവരാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും ഇംഗ്ലീഷിലെഴുതിയ കത്തിലുണ്ട്. ഭീഷണിക്കത്തിനെ തങ്ങള്‍ കാര്യമായി എടുക്കുന്നല്ലെന്ന് ഡി. രാജ പറഞ്ഞു.












Click it and Unblock the Notifications