കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ലെന്ന് ഗൗരിയമ്മ
ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് ജെഎസ്‌എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. എല്‍ഡിഎഫില്‍ സിപിഎമ്മിനുള്ള വല്യേട്ടന്‍ മനോഭാവമാണ് യുഡിഎഫില്‍ കോണ്‍ഗ്രസ് പ്രകടിപ്പിയ്‌ക്കുന്നത്.
മറ്റു ഘടക കക്ഷികളെ വേലക്കാരെപ്പോലെയാണ് കേരളത്തിലെ കോണ്‍ഗസ് നേതൃത്വം കണക്കാക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് താനിത് നേരിട്ട് കണ്ടതാണ്.
ഇടതു മുന്നണിയില്‍ സിപിഎം കാണിയ്‌ക്കുന്ന പരിപാടി യുഡിഎഫില്‍ നടപ്പില്ലെന്ന മുന്നറിയിപ്പും ഗൗരിയമ്മ നല്‌കി.
ഒട്ടേറെ തവണ താന്‍ ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇതു കൊണ്ടൊക്കെ തന്നെയാണ് താന്‍ മലപ്പുറത്തു പോയി പാണക്കാട് തങ്ങളെ കണ്ടതെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴയില്‍ എണ്‍പത്തിയൊമ്പതാം പിറന്നാളാഘോഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു ഗൗരിയമ്മ.












Click it and Unblock the Notifications