വിവാദ വിഷയങ്ങള്‍ ഒട്ടേറെ; നിയമസഭ കത്തിക്കാളും
തിരുവനന്തപുരം: കലങ്ങി മറിയുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച മുതല്‍ ആരംഭിയ്‌ക്കുന്നു.
കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ബജറ്റ് സമ്മേളനവും ധനാഭ്യര്‍ഥന തിരിച്ചുള്ള വിശദമായ ചര്‍ച്ചയാണ് അത് അംഗീകരിയ്‌ക്കലുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെങ്കിലും സഭയ്‌ക്കു പുറത്ത് കൊടുമ്പിരി കൊള്ളുന്ന വിവാദ വിഷയങ്ങള്‍ തന്നെയാവും സമ്മേളനത്തില്‍ പ്രാമുഖ്യം ലഭിയ്‌ക്കുക.
ജനപിന്തുണ ലഭിയ്‌ക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു കൂട്ടിയെങ്കിലും സര്‍ക്കാരിന്റെ സത്‌പേര് അനാവശ്യ വിവാദങ്ങളിലൂടെ കളഞ്ഞു കുളിച്ച സിപിഎമ്മും സിപിഐയും സഭയില്‍ പ്രതിപക്ഷത്തിന്റെ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന കാര്യമുറപ്പാണ്.
അതെ സമയം അടുത്ത കാലത്തായി യുഡിഎഫ് മുന്നണിയിലുണ്ടായ അസ്വാരസ്വങ്ങള്‍ നിയമസഭയില്‍ പ്രതിഫലിയ്‌ക്കില്ലായെന്നാണ് കരുതപ്പെടുന്നത്.
ഏഴാം ക്ലാസിലെ പാഠ പുസ്‌തകവും അതിനോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളും കെഎസ് യു നടത്തുന്ന സമരവുമെല്ലാം സഭയ്‌ക്കുള്ളിലെ ചര്‍ച്ചയാകും.
അതിനിടെ ഭക്ഷ്യസുരക്ഷ, ഗോള്‍ഫ് ക്ലബ്, വിഷയങ്ങളില്‍ സിപിഐ-സിപിഎം ഭിന്നത പരിഹാരിയ്‌ക്കാനായത് ഇടതു മുന്നണിയ്‌ക്ക് ആശ്വാസം നല്‌കുന്നുണ്ട്.
മുന്‍ കാലങ്ങളിലെ സഭാ സമ്മേളനത്തില്‍ നിന്നും വ്യത്യസ്‌തമായി സിപിഎം ഇത്തവണ ഒറ്റക്കെട്ടായി നിലനില്‌ക്കുന്നതും എല്‍ഡിഎഫിന് ആശ്വാസം പകരുന്ന ഘടകങ്ങളിലൊന്നാണ്.












Click it and Unblock the Notifications