Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്‌സ്‌താനില്‍ വധശിക്ഷ ജീവപരന്ത്യമാക്കുന്നു

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ മുഴുവന്‍ വധശിക്ഷകളും ജീവപരന്ത്യമായി കുറയ്‌ക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പാകിസ്‌താന്‍ തടവില്‍ വധശിക്ഷ കാത്തു കഴിയുന്ന സരബ്‌ ജിത്തിന്റെ കാര്യത്തില്‍ പ്രതീക്ഷ.

വധശിക്ഷ ജീവപരന്ത്യമായി കുറയ്‌ക്കാനുള്ള ശുപാര്‍ശ പ്രസിഡന്റ്‌ മുഷാറഫിന്‌ അയക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ 55 ാം പിറന്നാള്‍ ദിനത്തില്‍ ആദരാഞ്‌ജലി അര്‍പ്പിയ്‌ക്കാന്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ്‌ ഗീലാനി ഈ പ്രഖ്യാപനം നടത്തിയത്‌.

പാകിസ്‌താന്‍ ജയിലുകളില്‍ 7000 ഓളം പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ടെന്നാണ്‌ പാകിസ്‌താന്‍ മനുഷ്യവകാശ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്‌. ഇവര്‍ക്കെല്ലാം പുതിയ പ്രഖ്യാപനം പ്രതീക്ഷകള്‍ നല്‌കിയിട്ടുണ്ട്‌.

1990ല്‍ ലഹോറിലും മുള്‍ട്ടാനിലും നടന്ന പരമ്പര സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ്‌ സരബ്‌ ജിത്തിന്‌ വധശിക്ഷ വിധിച്ചത്‌. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഇന്ത്യ രംഗത്തു വന്നതോടെ വധശിക്ഷ നടപ്പാക്കുന്നത്‌ അനിശ്ചിതമായി നീട്ടിവെച്ചിരിയ്‌ക്കുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+