മക്‌ഗ്രാത്തിന്റെ ഭാര്യ അന്തരിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ ഭാര്യ ജെയ്‌ന്‍ മക്‌ഗ്രാത്ത് (42) അന്തരിച്ചു. മാറിട അര്‍ബുദ രോഗബാധയെ തുടര്‍ന്ന് അവര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.
ക്യാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കും അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാനുമാണ് മഗ്രാത്ത് അന്തര്‍ദ്ദേശീയ ക്രിക്കറ്റില്‍ നിന്ന് പെടുന്നനെ വിരമിച്ചത്.
കാന്‍സര്‍ രോഗത്തിനെതിരായ ബോധവത്‌കരണ പരിപാടികളില്‍ ജെയ്‌ന്‍ സജീവമായി പങ്കെടുത്തിരുന്നു. ജെയ്‌നിന്റെ മരണത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ദുഖം രേഖപ്പെടുത്തി.












Click it and Unblock the Notifications