ഒളിമ്പിക്‌സ് ദീപശിഖ ടിബറ്റില്‍ പ്രയാണം നടത്തി
ലാസ: ടിബറ്റിനു മേല്‍ ചൈനയുടെ അധീശത്വം വെളിപ്പെടുത്തിക്കൊണ്ട് ഒളിമ്പിക് ദീപശിഖാ പ്രയാണം ഇവിടെ വിജയകരമായി സമാപിച്ചു.
ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ ദീപശിഖാ റാലി തടസ്സമില്ലാതെ നടത്തുന്നതിന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ദീപശിഖയുമേന്തി 75 ടിബറ്റുകാരുള്‍പ്പടെ 156 അംഗ സംഘമാണ് റാലി നടത്തിയത്. മൂന്നു മാസം മുമ്പ് ശക്തമായ ചൈന വിരുദ്ധ റാലികള്‍ നടന്ന ലാസയില്‍ ചൈനീസ് പതാകയേന്തിയാണ് ജനങ്ങള്‍ റാലിയെ സ്വാഗതം ചെയ്‌തത്.
'ടിബറ്റിന്റെ ആകാശം ഒരിയ്‌ക്കലും മാറില്ല. അഞ്ചു നക്ഷത്രങ്ങളോടു കൂടിയ ചുവന്ന പതാക ടിബറ്റിനു മുകളില്‍ പാറിപ്പറക്കും'. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവനായ സാങ് ക്വിങ്‌ലി പ്രഖ്യാപിച്ചു.
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ആസ്ഥാനമായ പൊടാല പാലസ് തന്നെ ദീപശിഖ പ്രയാണം അവസാനിപ്പിയ്‌ക്കാന്‍ ചൈന തെരഞ്ഞെടുത്തത് ലോകത്തിന് മുന്നില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിയ്‌ക്കാന്‍ കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications