Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിയ്‌ക്കൊപ്പം ഇനി ടോക്ക്‌ ടൈം ഫ്രീ

മുംബൈ: 'പത്തു കിലോ അരിയ്ക്ക് 50 രൂപയുടെ ടോക്ക് ടൈം ഫ്രീ' ഇങ്ങനെയൊരു ബോര്‍ഡ് അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ ബിഗ് ബസാറുകള്‍ക്ക് മുന്നില്‍ തൂങ്ങിയാല്‍ അന്പരക്കേണ്ട, ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മൊബൈല്‍ ഉടമസ്ഥരെ തങ്ങളുടെ ബസാറുകളിലേക്ക് ആകര്‍ഷിയ്ക്കാനുള്ള ഒരു കച്ചവട തന്ത്രമായിരിക്കുമത്.

ഇന്ത്യയിലെ പ്രമുഖ റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റ്‌ ഉടമകളായ ഫ്യൂച്ചര്‍ ഗ്രൂപ്പാണ് തങ്ങളുടെ ഉപഭോക്താക്കളുടെ മൊബൈലുകളില്‍ സൗജന്യമായി ടോക്ക്‌ ടൈം നല്‌കുന്ന പദ്ധതി അവതരിപ്പിയ്ക്കാനൊരുങ്ങുന്നത്. .

രാജ്യത്താകമാനമുള്ള ബിഗ്‌ ബസാര്‍, ഫുഡ്‌ ബസാര്‍ ഔട്ട്‌ലെറ്റുകളുടെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പ്‌ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനം നല്‌കുന്നതിന്‌ വെര്‍ച്വല്‍ ഓപ്പറേറ്റര്‍ സാങ്കേതിക വിദ്യയെയാണ്‌ ആശ്രയിക്കുന്നത്‌. ഉപഭോക്താക്കള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഫോണ്‍ സേവനമൊരുക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഫ്യൂച്ചര്‍ ഗ്രൂപ്പ്‌ സിഇഒ കിഷോര്‍ ബിയാനി പറയുന്നു.

അടുത്ത വര്‍ഷം മുതലായിരിക്കും ഈ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകുക. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കമ്പനി ചില മൊബൈല്‍ സേവനദാതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും കിഷോര്‍ ബിയാനി പറഞ്ഞു.

ബിഗ്‌ ബസാറുകളില്‍ നിന്നും ഭക്ഷ്യസാധനങ്ങളും വസ്‌ത്രങ്ങളും മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകളും വാങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഔട്ട്‌ ഗോയിംഗ്‌ കോളുകള്‍ സൗജന്യമാക്കുകയാണ്‌ കമ്പനിയുടെ പദ്ധതി.

ചെറുകിട കര്‍ഷകരില്‍ നിന്നും ഉത്പാദകരില്‍ നിന്നും വന്‍ തോതില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സംഭരിച്ച് വില കുറച്ച് വില്ക്കുന്ന കച്ചവട രഹസ്യം തന്നെയാണ് വെര്‍ച്വല്‍ മൊബൈല്‍ ഓപ്പറേറ്റും ചെയ്യുന്നത്.

വെര്‍ച്വല്‍ ഓപ്പറേറ്റര്‍ക്ക്‌ മറ്റ്‌ മൊബൈല്‍ സേവനദാതാക്കളെ പോലെ തന്നെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നല്കാന്‍ കഴിയും.

ഇതിനായി നിലിവിലുള്ള മൊബൈല്‍ ഓപ്പററ്റേഴ്‌സിന്റെ പക്കല്‍ നിന്നും എയര്‍ ടൈം മൊത്തമായി വാങ്ങുകയാണ്‌ വെര്‍ച്വല്‌ നെറ്റ്‌ വര്‍ക്ക്‌ ഓപ്പറേറ്റര്‍ ചെയ്യുക.
അതെ സമയം മൊബൈല്‍ സേവനദാതാക്കളെ പോലെ പോലെ ടവറും മറ്റു സാങ്കേതിക സൗകര്യങ്ങളും വേണ്ടെന്ന ഗുണവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+