Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കരാര്: ‍പ്രതിസന്ധി തീര്‍ക്കാന്‍ കരുണാനിധി മധ്യസ്ഥം വഹിയ്‌ക്കും

Karunanidhiചെന്നൈ: ആണവക്കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യുപിഎ-ഇടത്‌ സംഖ്യത്തില്‍ നിലനില്‌ക്കുന്ന പ്രതിസന്ധി പരിഹരിയ്‌ക്കാന്‍ മധ്യസ്ഥം വഹിയ്‌ക്കണമെന്ന്‌ ഇടതു നേതാക്കള്‍ ഡിഎംകെ നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയോട്‌ അഭ്യര്‍ഥിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഈ അഭ്യര്‍ഥന നടത്തിയത്‌.

കരാര്‍ സംബന്ധിച്ച്‌ ഇടതു പാര്‍ട്ടികളുടെ നിലപാട്‌ ഞങ്ങള്‍ കരുണാനിധിയ്‌ക്കു മുന്നില്‍ അവതരിപ്പിച്ചു. പ്രതിസന്ധി ഒഴിവാക്കാന്‍ അദ്ദേഹം ഇടപെടണമെന്നും അഭ്യര്‍ഥിച്ചു.

യുപിഎ സംഖ്യം രൂപീകരിയ്‌ക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളെന്ന നിലയിലും സംഖ്യത്തിലെ മുതിര്‍ന്ന നേതാവെന്ന നിലയിലുമാണ്‌ അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്‌. ചര്‍ച്ചയ്‌ക്കു ശേഷം കാരാട്ടും രാജയും പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്നും കരുണാനിധി പറഞ്ഞു. സംഖ്യം തകരുന്നത് രാജ്യത്തിന്റെ പുരോഗതിയെ ബാധിയ്ക്കും. വര്‍ഗ്ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നതിന് വഴി തെളിയ്ക്കും. ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു കരുണാനിധി.

കരാര്‍ സംബന്ധിച്ച്‌ ഇടത്‌ പാര്‍ട്ടികള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്ന്‌ കരുണാനിധി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം കരുണാനിധി കോണ്‍ഗ്രസ്‌ നേതൃത്വവുമായി ചര്‍ച്ച നടത്തും. പ്രതിസന്ധി പരിഹരിയ്‌ക്കാന്‍ കരുണാനിധി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് സൂചനകളുണ്ട്.

ഇതിനിടെ സര്‍ക്കാരിനെ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ പല തലങ്ങളിലും നടക്കുന്നുണ്ട്‌. ആണവക്കരാര്‍ നടപ്പാക്കാനുള്ള കോണ്‍ഗ്രസ്‌ നീക്കത്തിന്‌ ഘടക കക്ഷികള്‍ പിന്തുണ നല്‌കുന്നുണ്ടെങ്കിലും സര്‍ക്കാരിനെ ബലി കഴിച്ചു കൊണ്ടുള്ള കരാറിന്‌ അവര്‍ എതിരാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+