Get Updates
Get notified of breaking news, exclusive insights, and must-see stories!

35കാരന്‍ ഭാര്യയെയും കാമുകനെയും തീയിട്ടു

ഹൈദരാബാദ്‌: ഭാര്യയെയും കാമുകനെയും മുപ്പത്തിയഞ്ചുകാരന്‍ തീയിട്ടു. ഞായറാഴ്‌ച ഹൈദരാബാദിലെ മിര്‍ചൗക്‌ ഭാഗത്താണ്‌ സംഭവം നടന്നത്‌.

ഇവിടെ പഴയസാധനങ്ങളുടെ കച്ചവടം നടത്തുന്ന മുഹമ്മദ്‌ ഇമ്രാനാണ്‌ ഭാര്യയായ വസീം ഫാത്തിമ(24) കാമുകന്‍ ഫാറൂഖ്‌(19) എന്നിവരെ തീയിട്ടത്‌. ഇമ്രാന്റെ കടയിലെ ജോലിക്കാരനായ ഫാറൂഖുമായി ഫാത്തിമ പ്രണയത്തിലായിരുന്നുവത്രേ.

ഞായറാഴ്‌ച രാത്രി ഇരുവരെയും ഒന്നിച്ച്‌ വീട്ടിനുള്ളില്‍ കണ്ടതാണ്‌ ഇമ്രാനെ പ്രകോപിതനാക്കിയത്‌. ഫാറൂഖിനെ വീട്ടിനുള്ളില്‍ കണ്ട ഇമ്രാന്‍ രണ്ടുപേരെയും പിടികൂടി കെട്ടിയിട്ടു. തുടര്‍ന്ന്‌ രണ്ടുപേരുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച്‌ തീയിടുകയായിരുന്നു- സംഭവത്തെക്കുറിച്ച്‌ മിര്‍ചൗക്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ പി. മുരളീ കൃഷ്‌ണന്‍ പറയുന്നതിങ്ങനെയാണ്‌.

ഗുരുതരമായി പൊള്ളലേറ്റ ഫാത്തിമ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫാറൂഖിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇയാളുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഭാര്യയെയും കാമുകനെയും പെട്രോളൊഴിച്ച്‌ തീയിട്ടശേഷം മിര്‍ചൗക്‌ പൊലീസ്‌ സ്റ്റേഷനിലെത്തി ഇമ്രാന്‍ കുറ്റം ഏറ്റുപറയുകയായിരുന്നു. ഇയാളെ പൊലീസ്‌ പിന്നീട്‌ അറസ്റ്റുചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+