അമൃതാനന്ദമയി ആലിംഗനം ചെയ്യുന്നത് സമ്പന്നരെ: അഴീക്കോട്
തൃശൂര്‍: മാതാഅമൃതാനന്ദമായി മദര്‍ തെരേസയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. കേരളയുക്തിവാദിസംഘം സാഹിത്യ അക്കാദമി ഹാളില്‍ ഞായറാഴ്‌ച സംഘടിപ്പിച്ച പവനന്‍ അനുസ്‌മരണ സമ്മേളനത്തിലാണ് സുകമാര്‍ അഴീക്കോട് അമൃതാനന്ദമയിക്കും ശിഷ്യര്‍ക്കുമെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്.
വിദേശത്തുനിന്നും ഇന്ത്യയിലെത്തി ഇവിടത്തെ അനാഥരെയും പാവപ്പെട്ടവരെയും രോഗികളെയും ആലിംഗനം ചെയ്‌ത മദര്‍ തെരേസയില്‍ നിന്നാണ് അമൃതാനന്ദമയി പാഠം പഠിക്കേണ്ടത്. അവര്‍ ആലിംഗനം ചെയ്യുന്നത് സമ്പന്നരെയാണ്. അമൃതാനന്ദമയിയെ വിമര്‍ശിച്ചതിനെതിരെ അവരുടെ ശിഷ്യര്‍ എഴുതിയ കത്തുകളിലെ ഭാഷതന്നെ യഥാര്‍ത്ഥമുഖം വെളിവാക്കുന്നു.
തന്റെ വീട്ടിലേയ്‌ക്ക് മാര്‍ച്ചു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബിജെപിക്കാര്‍ ഹിന്ദു സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും കുറിച്ച് തന്നോട് സംവാദത്തിനുണ്ടോയെന്നും അഴീക്കോട് ചോദിച്ചു. ഹിന്ദുമതത്തെക്കുറിച്ച് യുക്തിഭദ്രമായി ഒരു മണിക്കൂര്‍ സംസാരിക്കാന് കഴിവുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരുമായി സംവദിക്കാന്‍ തയ്യാറാണ്. തനിയ്‌ക്കെതിരെ മലയാളത്തിലെ അശ്ലീലതയുടെയും ആഭാസത്തിന്റെയും പരിധിവിട്ട കത്തയച്ച അമൃതാനന്ദമയി ഭക്തന്മാര്‍ക്ക് നോബല്‍ സമ്മാനം നല്‍കണം- അദ്ദേഹം പറഞ്ഞു.
എന്റെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്തുന്നത് നല്ലതാണ്. മാര്‍ച്ച് നയിക്കുന്നവര്‍ക്ക് വീട്ടിലുള്ള പുസ്‌തകങ്ങള്‍ നല്‍കാം. എണ്ണം പറയുകയാണെങ്കില്‍ മാര്‍ച്ച് നടത്തുന്നവര്‍ക്ക് നാരങ്ങാവെള്ളവും നല്‍കാം. എന്നാല്‍ കയ്യാങ്കളിയാണ് ഉദ്ദേശ്യമെങ്കില്‍ തന്നേക്കാള്‍ അരോഗ്യവാന്മാരായ യുക്തിവാദികളുമായാണ് ഏറ്റുമുട്ടേണ്ടത്. വിവരം കെട്ട ജനതയെ ഭക്തന്മാരായി കൊണ്ടുനടക്കുന്ന അമൃതാനന്ദമയിയെപ്പോലെ മറ്റൊരു സ്‌ത്രീ ഉണ്ടാകാനിടയില്ല.- അദ്ദേഹം ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications