ലോഡ്ജിലെ കൂട്ടമാനഭംഗം: മൂന്ന് പ്രതികള്‍ റിമാന്‍റില്‍
കോതമംഗലം: വീട്ടമ്മയെ ലോഡ്ജില്‍ മദ്യം നല്‍കി മാനഭംഗപ്പെടുത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി.
ചേലാട്ട് മിനിപ്പടി കോച്ചേരിയില്‍ എല്‍ദോസ് (25) ചേലാട് മില്ലും പടിയില്‍ വാടകയ്ക്കു താമസിക്കുന്ന നാടുകാണി തെക്കേക്കാരക്കുടി ജില്‍സ് (25), വേളുക്കുഴി റോബിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ സജി, സന്തോഷ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കേസ്സിലെ പ്രധാന പ്രതികളായ ഇവര്‍ പൊലീസ് വലയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.സാമ്പത്തികസഹായം വാഗ്ദാനംചെയ്ത് സജിയും സന്തോഷും നിര്‍ധന കുടുംബാംഗമായ യുവതിയെ സമീപിക്കുകയായിരുന്നുവത്രേ.
പലതവണ താന്‍ ഒഴിഞ്ഞുമാറിയിട്ടും ഇവര്‍ തന്നെ വിടാതെ കൂടിയെന്നും വഴങ്ങിയില്ലെങ്കില്‍ നാട്ടില്‍ നാണംകെടുത്തുമെന്നു പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ മൊഴിനല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ഹൈറേഞ്ച് ജംഗ്ഷനിലെ ലോഡ്ജില്‍ യുവതി എത്തിയത്.


Click it and Unblock the Notifications