ഹൈബി ഈഡന്‍ നിരാഹാരം തുടങ്ങി
തിരുവനനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിയ്‌ക്കുക, വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ ഞായറാഴ്‌ച വൈകിട്ട് മുതല്‍ സബ്‌ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു.
ജനാധിപത്യ രീതിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ പോലീസ് പ്രാകൃതമായ രീതിയിലാണ് നേരിടുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മുമ്പൊരിക്കലും കാണാത്ത വിധത്തിലാണ് പോലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിയ്‌ക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്ന് ഹൈബി ഈഡനെ അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സെന്‍ട്രല്‍ ജയിലിലും നിരാഹാരം തുടരുമെന്ന് കെപിസിസി ഓഫീസ് അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications