നിയമന നിരോധനം സര്‍ക്കാര്‍ നയമല്ല: വിഎസ്
തിരുവനന്തപുരം: നിയമന നിരോധനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ ചോദ്യത്തോര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍്‌ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.
ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കാലതാമസം വരുത്തുന്നത് പരിശോധിയ്‌ക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനാണ് സര്‍ക്കാര്‍ താത്‌പര്യം. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍പിഎസ്‌സിയുടെ നിര്‍ദ്ദേശം സ്വകരിയ്‌ക്കാനും ആലോചനയുണ്ട്.
ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്‌ക്കാന്‍ മാനേജ്മെന്റ് വിദഗ്ദ്ധരുടെ സഹായത്തോടെ പരിശീലനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications