Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂവരണി പീഡനം: മൂന്നാം പ്രതി ജ്യോതിഷിനെ അറസ്‌റ്റുചെയ്‌തു

Jothishചങ്ങനാശേരി: പൂവരണി സ്വദേശിനിയായ രാജി(14) പീഡനത്തെത്തുടര്‍ന്ന്‌ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിച്ച കേസില്‍ ഒരാളെക്കൂടി പൊലീസ്‌ അറസ്റ്റുചെയ്‌തു. പാലാ മീനച്ചില്‍ വേലത്തുശേരി ചങ്ങനാപറമ്പില്‍ ജ്യോതിഷ്‌ (ജോമി-27) ആണ്‌ അറസ്‌റ്റിലായത്‌.

കേസിലെ മൂന്നാം പ്രതിയായ ജ്യോതിഷിനെ കോട്ടയത്തുനിന്നാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. നാലാം പ്രതി പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി കൊട്ടരപറമ്പില്‍ തങ്കമണി(മിനി-40)യെ കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്നും അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി.

നേരത്തേ അറസ്റ്റിലായ ലിസി, ജോമിനി എന്നിവര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന്‌ ജ്യോതിഷ്‌ സമ്മതിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു. രാജിയെ കുറ്റപ്പുഴയിലെ വീട്ടിലും മറ്റു പലകേന്ദ്രങ്ങളിലും എത്തിച്ചതായി ഇയാള്‍ മൊഴി നല്‍കി. കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലെ ഹൗസ്‌ ബോട്ട്‌ ഏജന്റുമാര്‍ക്കും തിരുവനന്തപുരം സ്വദേശിയ്‌ക്കും കുട്ടിയെ കൈമാറിയിരുന്നു.

ഇടക്ക്‌ മറ്റൊരു വാണിഭ സംഘത്തിന്റെ പിടിയിലായ കുട്ടിയെ നാല്‍പതിനായിരം രൂപ നല്‍കിയാണ്‌ തിരികെ വാങ്ങിയതത്രേ. തുടര്‍ന്ന്‌ ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെത്തുടര്‍ന്ന്‌ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും ജ്യോതിഷ്‌ പൊലീസിനോട്‌ Miniപറഞ്ഞു. പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലും എത്തിക്കാനായി ജ്യോതിഷ്‌ ഉപയോഗിച്ച മാരുതി കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

തിരുവല്ലയിലെ ലോഡ്‌ജില്‍ ഒളിച്ചുതാമസിച്ചിരുന്നുവെന്ന ഇയാളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ പൊലീസ്‌ ഇവിടെ റെയ്‌ഡ്‌ നടത്തി. റെയ്‌ഡില്‍ മുപ്പതിനായിരം രൂപയും ഒട്ടേറെ ഫോണ്‍നമ്പറുകള്‍ രേഖപ്പെടുത്തിയ ബുക്കും കണ്ടെത്തിയിട്ടുണ്ട്‌. ജ്യോതിഷിനെ ചോദ്യം ചെയ്‌തപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പലരുടെയും പേരു വിവരങ്ങള്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇയാളെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും.

പാലയിലെ കൊല്ലപ്പള്ളിയിലുള്ള വാടക വീട്ടില്‍വച്ച്‌ കുട്ടിയെ പലര്‍ക്ക്‌ കൈമാറിയതായും ഇങ്ങനെ പണം സമ്പാദിച്ചതായും പിടിയിലായ മിനി പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. സംഭവം പുറം ലോകമറിയുകയും പൊലീസ്‌ അന്വേഷണം തുടങ്ങുകയും ചെയ്തതോടെ ഇവര്‍ നാടുവിട്ട്‌ പലസ്ഥലങ്ങളില്‍ താമസിച്ചുവരുകയായിരുന്നുവത്രേ.

വീട്ടുവേലയ്‌ക്കെന്ന വ്യാജേന മംഗലാപുരത്തെത്തിയ മിനി സഹോദരനെ വിളിച്ച മൊബൈല്‍ നമ്പര്‍ നീരീക്ഷിച്ചാണ്‌ പൊലീസ്‌ ഇവരെ പിടികൂടിയത്‌. ചങ്ങനാശേരി സിഐ പി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+