Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദപുസ്‌തകത്തിനെതിരെ ഇടയലേഖനം

കൊച്ചി: മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ സ്‌കൂളുകളില്‍ പഠനവിഷയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വരാപ്പുഴ അതിരൂപതയിലുള്ള 125ഓളം ഇടവകകളില്‍ ഞായറാഴ്‌ച കുര്‍ബാന മധ്യേ ലഘുലേഖകള്‍ പുറത്തിറക്കി.

വരാപ്പുഴ അതിരൂപതാ വിശ്വാസ സംരക്ഷണ സമിതിയാണ്‌ ലഘുലേഖ പുറത്തിറക്കിയത്‌. വിദ്യാര്‍ത്ഥികളെ ഇടത്‌ ആശയഗതിക്കാരാക്കുകയെന്ന പാര്‍ട്ടിയുടെ മിനിമം പരിപാടിയാണ്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ലക്ഷ്യമിടുന്നതെന്ന്‌ ലഘുലേഖയില്‍ ആരോപിക്കുന്നു. അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ലക്ഷ്യം നേടാന്‍ പല ഗൂഢപദ്ധതികളാണ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.

കേരളത്തില ചില സാംസ്‌കാരിക നായകന്മാര്‍ ഈ പാഠപുസ്‌തകങ്ങള്‍ വിവാദമാക്കേണ്ടെന്ന്‌ പറയുന്നതും ചില ടെവിവിഷന്‍ ചാനലുകളും പത്രമാസികകളും അഭിപ്രായ സര്‍വ്വേകള്‍ നടത്തി വിവാദ പുസ്‌തകങ്ങള്‍ പിന്‍വലിക്കേണ്ട എന്ന്‌ പറയുന്നതും ഈ ലക്ഷ്യം സാധൂകരിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും ലഘുലേഖ ആരോപിക്കുന്നു.

ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നകളില്‍ കമ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങള്‍ കുത്തിവച്ച്‌ പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കുവഴിയുമായാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മുന്നോട്ടുപോകുന്നത്‌. ദൈവത്തില്‍ വിശ്വസിക്കുകയും വിശ്വാസമനുസരിച്ച്‌ ജീവിക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ ഓരോരുത്തരുടെയും ജന്മാവകാശമാണ്‌.

മതേതര രാഷ്ട്രമായ ഇന്ത്യയില്‍ വിശ്വാസമനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതുനന്മയ്‌ക്കായി ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകണമെന്നും ലഘുലേഖയില്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+