ബ്രാ യുവതിയുടെ ജീവന്‍ രക്ഷിച്ചു
ലണ്ടന്‍: ബ്രാ കണ്ടുപിടിച്ചയാളെ ദൈവം രക്ഷിയ്‌ക്കട്ടെ, ഇത് പറയുന്നത് അമേരിക്കന്‍ പര്‍വ്വതാരോഹകയായ ജെസീക്ക ബ്രൗണ്‍.
കാരണം മരണത്തെ മുഖാമുഖം കണ്ട നേരത്ത് ജെസീക്കയുടെ ജീവന്‍ രക്ഷിച്ചത് ഒരു ബ്രായായിരുന്നു.
ഇരുപത്തിനാലുകാരിയായ ജെസീക്ക പര്‍വ്വതാരോഹണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് കിടക്കമ്പോഴാണ് ബ്രാ രക്ഷകന്റെ വേഷത്തിലെത്തിയത്.
കൊടും തണുപ്പില്‍ മല കയറുന്നതിനിടെ താഴേക്ക് വീണ ജെസീക്കയെ തിരഞ്ഞ് 70 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജെസീക്കയെ കണ്ടെത്താനായിരുന്നില്ല.
തണുപ്പു മൂലം ജെസീക്ക മരിച്ചിട്ടുണ്ടാകുമെന്ന് കണക്കാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും. തന്നെയന്വേഷിച്ചെത്തിയ രക്ഷാ സംഘത്തിന് വഴി തെറ്റിയെന്നറിഞ്ഞ ജെസീക്ക താന്‍ വീണു കിടക്കുന്നതിനു മുകളില്‍ ഒരു കേബിള്‍ കാര്‍ കടന്നു പോകുന്നത് ശ്രദ്ധിച്ചു.
കേബിള്‍ വഴി മല മുകളിലുള്ള കേബിള്‍ കാര്‍ കേന്ദ്രത്തില്‍ എന്തെങ്കിലും സന്ദേശമെത്തിച്ചാല്‍ തനിയ്‌ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നറിഞ്ഞ ജെസീക്ക ഉടുത്തിരുന്ന ബ്രായഴിച്ച് കേബിള്‍ കാറിന്റെ ലൈനിലേക്കെറിയുകയായിരുന്നു. കേബിള്‍ കാര്‍ കേന്ദ്രത്തിലെ ജോലിക്കാര്‍ ഇത് കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്‌തു.
അപകടത്തില്‍പ്പെട്ടയാള്‍ അയച്ച സന്ദേശമാണ് ഈ ബ്രായെന്നറിഞ്ഞ രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്നീട് പെട്ടെന്നു തന്നെ ജെസീക്കയെ കണ്ടെത്താനും രക്ഷിയ്‌ക്കാനും കഴിഞ്ഞു.


Click it and Unblock the Notifications