അനാഥക്കുഞ്ഞുങ്ങളെ മുലയൂട്ടിയ പോലീസുകാരിയ്‌ക്ക് പ്രമോഷന്‍
ബെയ്‌ജിങ്: തെക്കു പടിഞ്ഞാറന്‍ ചൈനയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ മുലയൂട്ടിയ പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ ഉദ്യോഗക്കയറ്റം നല്‌കിയത് വിവാദമായി.
മുലപ്പാലൂട്ടിയതിന്റെ പേരില്‍ പ്രമോഷന്‍ നല്‌കിയതാണ് വിവാദമായത്. യുവതിയുടെ മുലയൂട്ടല്‍ നടപടി ഒരു യോഗ്യതയല്ലെന്നാണ് വിമര്‍ശകരുടെ വാദം.
ഭൂകമ്പം നടന്നയുടനെ ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കളെ ഏല്‌പിച്ചതിനു ശേഷം ഭൂകമ്പ ബാധിത പ്രദേശത്തേക്കു പോയ ഈ യുവതി ദുരിതാശ്വസ ക്യാമ്പുകളിലെ അനാഥരായ കുഞ്ഞുങ്ങളെയാണ് മുലയൂട്ടിയത്.
മുപ്പതുകാരിയായ ജിയാങ് സിയോജുവാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെ യുവതിയ്‌ക്ക് 'പോലീസ് മമ്മി' എന്ന ഇരട്ടപ്പേരും വീണു.
വിവാദങ്ങളെ തുടര്‍ന്ന് സിയോജുവാന്റെ പ്രമോഷന്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ ഉന്നത പോലീസ് വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ ഈ പോലീസ് മമ്മിയുടെ പ്രവൃത്തിയെ അനുകൂലിച്ചും സര്‍ക്കാര്‍ പ്രമോഷന്‍ നല്‌കിയ നടപടിയെ പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തി.
സിയോജുവാന്റെ നടപടി ധീരമാണെന്നും ധാര്‍മ്മികതയ്‌ക്ക് നിരക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.
വിവാദങ്ങള്‍ക്കിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാതൃക പോലീസ് ഓഫീസര്‍ അവാര്‍ഡും അനാഥക്കുഞ്ഞുങ്ങളെ മുലയൂട്ടിയ ഈ അമ്മയെ തേടിയെത്തി.












Click it and Unblock the Notifications