മകളുടെ മക്കളെ പ്രസവിച്ച ക്രിസ്റ്റല്‍
ഗൂഡ്രിച്ച്: മിഷിഗണ്‍ സ്വദേശിനി മകളുടെ കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്പത്തിരണ്ടുകാരിയായ ക്രിസ്റ്റല്‍ സിരിഗ്നാനോയാണ് ഇരട്ടകളായ ഒരാണ്‍കുട്ടിയ്‌ക്കും ഒരു പെണ്‍കുട്ടിയ്‌ക്കും ജന്മം നല്‍കിയത്.
ബുധനാഴ്‌ച അരസോണയിലെ ഒരു ആശുപത്രിയിലാണ് ക്രിസ്റ്റല്‍ പേരക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മകള്‍ കെന്‍ഡ്ര സിരിഗ്നാനോ മരുമകന്‍ ആരണ്‍ സിംപ്‌സണ്‍ എന്നിവരുടെ കുഞ്ഞുങ്ങള്‍ക്കാണ് ക്രിസ്റ്റല്‍ ജന്മം നല്‍കിയത്.
ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലം ചികിത്സ തേടുകയും ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തിട്ടും മകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അവള്‍ക്കായി പ്രസവിക്കാന്‍ ക്രിസ്റ്റല്‍ തീരുമാനിച്ചത്.
'ഞാന്‍ ഭാഗ്യവതിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണിത്'- മകള്‍ക്കായി കുഞ്ഞുങ്ങളെ പ്രസവിച്ച് നല്‍കിയ ക്രിസ്റ്റല്‍ പറയുന്നു. ഗര്‍ഭകാലത്ത് അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഇത്തരമൊരു കാര്യം ചെയ്‌തതില്‍ തനിയ്‌ക്കൊരിക്കല്‍പോലും പാശ്ചാത്താപം തോന്നിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന ക്രിസ്റ്റല്‍ ഗര്‍ഭം ധരിച്ചതുമുതല്‍ ജോലിയ്‌ക്കു പോകുന്നില്ല. ഒരു സസ്യാഹാരിയായിരുന്ന ക്രിസ്‌റ്റല്‍ പേരക്കുട്ടുകളുടെ ആരോഗ്യത്തിനായി മാംസം കഴിക്കാന്‍ ആരംഭിച്ചു. 2007 ഒക്ടോബറിലാണ് ഇവര്‍ അരിസോണയില്‍ മകളുടെ അടുത്തേയ്‌ക്ക് താമസം മാറ്റിയത്.
തന്റെ കുഞ്ഞുങ്ങളെ പ്രസവിയ്‌ക്കാമെന്നുള്ള അമ്മയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നതും അതിശയകവുമായിരുന്നുവെന്നാണ് മെന്റല്‍ ഹെല്‍ത് തെറാപ്പിസ്റ്റായ കെന്‍ഡ്ര പറയുന്നത്. കെന്‍ഡ്രയ്‌ക്കും ഭര്‍ത്താവും റെസലിംഗ് കോച്ചുമായ ആരണിനും പതിനഞ്ചുകാരിയായ ഒരു ദത്തുപുത്രിയുമുണ്ട്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ ഈ പെണ്‍കുട്ടിയെ ദത്തെടുത്തത്.












Click it and Unblock the Notifications