സാമ്പത്തിക പ്രതിസന്ധി : അമേരിക്കന്‍ കമ്പനികളില്‍ കൂട്ടപ്പിരിച്ചു വിടല്‍
ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് ചെലവ് ചുരുക്കലിന്റെ ഭാഗമായി 6500 ജീവനക്കാരെ പിരിച്ചു വിടാന്‍ തയാറെടുക്കുന്നു.
ഇന്‍വെസ്റ്റ്‌മെന്റ് ബംങ്കിംഗ് രംഗത്തുള്ള 65,000 ജോലിക്കാരില്‍ 10 ശതമാനം പേരെ ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിയ്‌ക്കുന്നത്.
ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സിറ്റി ഗ്രൂപ്പ് ഈ വര്‍ഷം തങ്ങളുടെ 13,200 ജീവനക്കാരെ പിരിച്ചു വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറ്റി ഗ്രൂപ്പിന് ലോകമൊട്ടാകെ 300,000 ജീവനക്കാരുണ്ട്. 2008ലെ ആദ്യ പാദത്തില്‍ കമ്പനിയുടെ നഷ്ടം 5.1 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് 10 ബില്യണ്‍ ഡോളറായിരുന്നു.
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയില്‍ ഈയാഴ്‌ചയുണ്ടാകുന്ന രണ്ടാമത്തെ കൂട്ട പിരിച്ചു വിടലാണിത്.
കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് തങ്ങളുടെ 950 പൈലറ്റുമാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകെ 6600 പൈലറ്റുമാരാണ് യുണൈറ്റഡ് എയര്‍ലൈന്‍സിലുള്ളത്.
വിമാന ഇന്ധന വിലയിലുണ്ടായ വര്‍ദ്ധന മൂലം കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് തടയാനാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതു കൂടാതെ ചെലവു ചുരുക്കലിന്റെ ഭാഗമായി 70 ഓളം വിമാനങ്ങളുടെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications