Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി

Mulayam Singhദില്ലി: ആണവക്കാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ലെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി (എസ്‌പി) വ്യക്തമാക്കി.

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്‌ തിങ്കളാഴ്‌ച രാത്രി ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‌കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ്‌ പാര്‍ട്ടിയുടെ നിലപാട്‌ വ്യക്തമാക്കിയത്‌.

ഇതോടെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാലും പാര്‍ലമെന്റില്‍ 39 അംഗങ്ങളുള്ള എസ്‌പിയുടെ സഹായത്തോടെ ഭരണം നിലനിര്‍ത്താമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക്‌ മങ്ങലേറ്റിരിയ്‌ക്കുകയാണ്‌.

ഇതിനിടെ കരാര്‍ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ നീക്കാനുള്ള ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിയ്‌ക്കുകയാണ്‌. പ്രമുഖ ഘടക കക്ഷി നേതാക്കന്മാര്‍ സോണിയ ഗാന്ധിയെ കണ്ട്‌ കരാര്‍ നടപ്പാക്കുന്നതില്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.

എന്നാല്‍ ഒരു ഇടക്കാല തിരഞ്ഞെടുപ്പ്‌ സാഹചര്യം സൃഷ്ടിയ്‌ക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ഇവര്‍ സോണിയ ഗാന്ധിയോട്‌ അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായിരിക്കുന്ന സമയത്ത്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ബുദ്ധിയാവില്ല എന്നവര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാനില്ലെന്ന സമാജ്‌ വാദി പാര്‍ട്ടിയുടെ തീരുമാനവും ഘടകകക്ഷികളെ പരിഭ്രാന്തിയിലാഴ്‌ത്തിയിട്ടുണ്ട്‌.

കരാറിലൊപ്പിടുന്നതിനു വേണ്ടി ഏറെക്കാലമായി നല്ല ബന്ധം കാത്തു സൂക്ഷിയ്‌ക്കുന്ന ഇടതുകക്ഷികളെ പിണക്കാന്‍ സമാജ്‌ വാദി പാര്‍ട്ടിയും തയാറല്ല.
ഇപ്പോള്‍ ശൈശവാവസ്ഥയിലാണെങ്കിലും ഭാവിയില്‍ ഇടതുപക്ഷത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാം മുന്നണിയാണ്‌ എസ്‌പിയുടെ രാഷ്ട്രീയ സ്വപ്‌നം.

ആണവക്കരാറിനെ പിന്താങ്ങുന്നത്‌ മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്‌ തിരിച്ചടിയാകുമോയെന്നവര്‍ ഭയക്കുന്നു. അമേരിക്കയുമായുള്ള കരാര്‍ ഒപ്പിടുന്നത്‌ മുസ്ലീം വിരോധമുണ്ടാക്കുമോയെന്ന ആശങ്കയും മുലയം സിങിനെ കരാറിനെതിരായി നീങ്ങാന്‍ പ്രേരിപ്പിച്ചിട്ടുള്ള മറ്റൊരു ഘടകം.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+