Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതിയില്ല; ഇവിടെ ആണുങ്ങള്‍ പുരനിറഞ്ഞു നില്‍ക്കുന്നു

ലക്‌നൊ: വൈദ്യുതിയില്ലെന്ന കാരണത്താല്‍ ഒരു ഗ്രാമത്തിലെ പുരുഷന്മാര്‍ മുഴുവന്‍ അവിവാഹിതരായി കഴിയേണ്ടിവന്നാല്‍ എങ്ങനെയിരിക്കും. ഉത്തര്‍പ്രദേശ്‌ തലസ്ഥാനമായ ല്‌ഖ്‌നൊവിനടുത്തുള്ള അന്‍മോല്‍പൂര്‍ ഗ്രാമത്തിലെത്തിയാല്‍ ഈ സ്ഥിതി നേരിട്ട്‌ കാണാന്‍ കഴിയും.

ഇവിടത്തെ പുരുഷന്മാരില്‍ മിക്കവരും പുരനിറഞ്ഞ്‌ മാതാപിതാക്കളുടെ നെഞ്ചില്‍ തീയും കോരിയിട്ട്‌ കഴിയുകയാണ്‌. ഗ്രാമത്തിലെ പല ചെറുപ്പക്കാരും കല്യാണാലോചനയുമായി നടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. വൈദ്യുതി കടന്നെത്താത്ത ഗ്രാമത്തില്‍ വിവാഹം കഴിച്ചുചെല്ലാന്‍ പെണ്‍കുട്ടുകള്‍ മടികാണിക്കുന്നതാണ്‌ ഇവിടത്തെ പുരുഷന്മാരെ വെട്ടിലാക്കിയിരിക്കുന്നത്‌.

വൈദ്യുതി ഇല്ലാത്തതിനാല്‍ ഇവിടെ കൃഷികള്‍ വളരെ മോശമാണ്‌. ഉഷ്‌ണകാലത്തുണ്ടാകുന്ന കൊടും ചൂടില്‍ നിന്നും ആശ്വസം നേടാന്‍ വിശറികള്‍ മാത്രമാണ്‌ ആശ്രയം. കുടിവെള്ളം ദൂരെനിന്നും ചുമന്ന്‌ വേണം എത്തിക്കാന്‍. ദുരിതങ്ങള്‍മാത്രമുള്ള ഈ നാട്ടിലേയ്‌ക്ക്‌ മരുമക്കളായി വരാന്‍ നല്ല കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളൊന്നും തയ്യാറാവുന്നില്ല. പെണ്‍മക്കളെ ദുരിങ്ങളിലേയ്‌ക്ക്‌ തള്ളിവിടാന്‍ അയല്‍ഗ്രാമങ്ങളിലെ മാതാപിതാക്കളും തയ്യാറല്ല.

അതല്ല സ്വന്തം ഗ്രാമത്തില്‍ ജനിച്ച്‌ വളര്‍ന്ന അവിടത്തെ രീതികളുമായി ചേര്‍ന്നുപോകുന്ന പെണ്‍കുട്ടികളെ കെട്ടാമെന്ന്‌ കരുതിയാല്‍ അതും ഇവിടത്തെ ചെറുപ്പക്കാര്‍ക്ക്‌ കിട്ടാക്കനിയാണ്‌. സ്വന്തം പെണ്‍കുട്ടികളെ വെള്ളവും വെളിച്ചവുമുള്ള ഏതെങ്കിലും സ്ഥലത്തെ കുടുംബങ്ങളിലേയ്‌ക്ക്‌ കെട്ടിച്ചയ്‌ക്കണമെന്നാണ്‌ ഇവിടത്തെ മാതാപിതാക്കളുടെ ആഗ്രഹം. അന്‍മോല്‍പൂരിന്റെ ദുരിതങ്ങള്‍ മക്കളെ എക്കാലവും തളച്ചിടാന്‍ അച്ഛനമ്മമാര്‍ക്ക്‌ ആഗ്രഹമില്ലെന്ന്‌ ചുരുക്കം.

എന്തായാലും സ്വന്തം നാട്ടില്‍നിന്നും അയല്‍നാട്ടില്‍ നിന്നും പെണ്‍കുട്ടികളെ കിട്ടാഞ്ഞ്‌ ഇവിടതത്തെ 80 ശമതാനം പുരുഷന്മാരും അവിവാഹിതരായി കഴിയുകയാണ്‌. കല്യാണാലോചനയുമായി നടന്ന്‌ പ്രായം കടന്നുപോയവരുടെ എണ്ണവും കുറവല്ല. ദുരിതങ്ങള്‍ മടുത്ത്‌ ഒട്ടേറെ കുടുംബങ്ങള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടുകഴിഞ്ഞു.

1500ഓളം പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തെ 1998ലും 2004ലും സര്‍ക്കാര്‍ പ്രത്യേക ക്ഷേമപദ്ധതികള്‍ക്കായി തിരഞ്ഞെടുത്തിരുന്നു. എന്നിട്ടും ഗ്രാമവാസികളുടെ ദുരിതത്തിന്‌ അറുതിയായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+