ശരത് കുമാറിനും വിജയകാന്തിനും പിന്നാലെ പ്രഭുവും രാഷ്ട്രീയത്തിലേക്ക്
ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ ശരത് കുമാറിനും വിജയകാന്തിനും കാര്‍ത്തിക്കിനുമൊക്കെ പിന്നാലെ മറ്റൊരു പ്രമുഖ താരം കൂടി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു.
അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ മകന്‍ പ്രഭുവാണ് രാഷ്ട്രീയ പ്രവേശിയ്‌ക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
തന്റെ പിതാവിന്റെ 80 ജന്മജിന വാര്‍ഷികത്തില്‍ താന്‍ രാഷ്ട്രീയത്തില്‍ ചുവടുവെയ്‌ക്കുമെന്നാണ് പ്രഭു സേലത്ത് അറിയിച്ചത്. എന്റെ ആരാധകര്‍ ഏറെക്കാലമായി രാഷ്ട്രീയത്തില്‍ പ്രവേശിയ്‌ക്കാന്‍ നിര്‍ബന്ധിയ്‌ക്കുകയാണ്.-പ്രഭു പറഞ്ഞു.
അതെ സമയം പുതിയ പാര്‍ട്ടി രൂപീകരിച്ചുണ്ടായിരിക്കുമോ രാഷ്ട്രീയ പ്രവേശനമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രഭു വ്യക്തമായ ഉത്തരം നല്‌കിയില്ല. അതെല്ലാം ഒക്ടോബര്‍ ഒന്നിന് തീരുമാനിയ്‌ക്കുമെന്നായിരുന്നു പ്രഭുവിന്റെ മറുപടി.
ഡിഎംഡികെയുമായി രംഗത്തെത്തിയ വിജയകാന്ത് 2006ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ ശരത് കുമാറും കാര്‍ത്തിക്കും പുതിയ പാര്‍ട്ടികളുമായി രംഗത്തെത്തി.












Click it and Unblock the Notifications