വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയില്‍
ഹൈദരാബാദ്: കോളെജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്‌തു. ദില്‍സുഖ്‌നഗറിലെ സക്‌സസ് വൊക്കേഷണല്‍ ജൂനിയര്‍ കോളെജ് പ്രിന്‍സിപ്പലും നാല്‍പ്പത്തിരണ്ടുകാരനുമായി പി. രാജുകുമാറിനെയാണ് പതിനേഴുകാരിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
2006ലാണ് യെല്ലമ്മപള്ളി സ്വദേശിയായ പെണ്‍കുട്ടി ലാബ് ടെക്‌നിഷന്‍ കോഴ്‌സിനാണ് ഈ കോളെജില്‍ ചേരുന്നത്. ചൈതന്യപുരിയിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വാച്ച്‌മാനായി ജോലിചെയ്യുന്ന പിതാവിനൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തി. ഏഴുമാസം മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി കുട്ടി കോളെജില്‍ ചെന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ കുട്ടിയെ മുറിയിലേയ്‌ക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. കുട്ടി ഇക്കാര്യം മറ്റാരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു. ശരീരത്തില്‍ മാറ്റം വരുന്നത് കണ്ടാണ് മാതാപിതാക്കള്‍ മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഞായറാഴ്‌ച പിതാവിനോടൊപ്പം സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി രാജ് കുമാറിനെതിരെ പരാതി നല്‍കി.
പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കുകയും രാജ് കുമാറിനെതിരെ മാനഭംഗക്കുറ്റംചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്യുകയുമായിരുന്നു. തിങ്കളാഴ്‌ച കോളെജിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തു. ചൊവ്വാഴ്‌ച രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications