സംഘടനകള്‍ക്ക് വിദേശ ഫണ്ട് : അന്വേഷിക്കും
തിരുവനന്തപുരം: വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന സര്‍ക്കാരിതര-സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും മറ്റ് രജിസ്‌ട്രേഷനുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആള്‍ദൈവങ്ങളാണെന്ന് സ്വയം പ്രഖ്യാപിയ്‌ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിയ്‌ക്കും.
എന്നാല്‍ ഇവര്‍ക്കെതിരെ നിയമം കൈയ്യിലെടുക്കാന്‍ ജനങ്ങളെയോ മറ്റു സംഘടനകളെയോ അനുവദിയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെപ്പറ്റിയുള്ള പരാതികള്‍ പോലീസിനെയോ സര്‍ക്കാരിനെയോ അറിയിക്കുകയാണ് വേണ്ടത്.
വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications