Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനായിരത്തോളം പാഠപുസ്‌തകങ്ങള്‍ എംഎസ്‌എഫുകാര്‍ കത്തിച്ചു

മലപ്പുറം: ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മലപ്പുറത്തും കോഴിക്കോട്ടും എംഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ നടത്തിയ ഡിഡിഇ ഓഫീസ് മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.

മലപ്പുറത്ത്‌ പാഠപുസ്‌തകം കയറി വന്ന ലോറി എംഎസ്‌എഫുകാര്‍ തടഞ്ഞു നിര്‍ത്തി പുസ്‌തകങ്ങള്‍ റോഡിലിട്ട്‌ കത്തിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും സമരക്കാര്‍ അക്രമമഴിച്ചു വിട്ടു. മൂന്ന്‌ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക്‌ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്‌. പോലീസും സംയമനം പാലിച്ചതാണ്‌ സമരക്കാരെ കൂടുതല്‍ ക്ഷുഭിതരാക്കിയത്‌.

ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞതും ഡിഡിഇ ഓഫീസിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതുമെല്ലാം പോലീസ്‌ കാഴ്‌ചക്കാരായി നോക്കി നിന്നതോടെ സമരക്കാര്‍ അക്രമമഴിച്ചു വിടുകയായിരുന്നു. മുകളില്‍ നിന്ന്‌ കര്‍ശന ഉത്തരവാണ്‌ പോലീസിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകാതിരിയ്‌ക്കാനുള്ള കാരണം.

ഇതിനിടെ സമരക്കാരെ പിന്തരിപ്പിയ്‌ക്കാന്‍ മുസ്ലീം ലീഗ്‌ നേതാക്കള്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന്‌ സമരക്കാര്‍ നേതാക്കള്‍ക്കെതിരെയും തിരിഞ്ഞു.

ഡിഡിഇ ഓഫീസ്‌ മാര്‍ച്ചിനു ശേഷം പിരിഞ്ഞു പോകുകയായിരുന്ന പ്രവര്‍ത്തകരാണ്‌ പുസ്‌തകങ്ങള്‍ കത്തിച്ചത്‌. ലോറിയില്‍ നിന്നും പാഠ പുസ്‌തകങ്ങള്‍ ഇറക്കുന്നത്‌ കണ്ട സമരക്കാര്‍ ലോറിയില്‍ കയറി പാഠ പുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട്‌ കത്തിയ്‌ക്കുകയായിരുന്നു.

ഏകദേശം പതിനായിരത്തോളം പുസ്‌തകങ്ങള്‍ ലോറിയിലുണ്ടായിരുന്നതായാണ്‌ കരുതുന്നത്‌. രണ്ടു മുതല്‍ എട്ടു വരെ ക്ലാസുകളിലെ പുസ്‌തകങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

പാഠപുസ്‌തകങ്ങള്‍ കത്തിച്ച സമരക്കാരുടെ നടപടി ശരിയല്ലെന്ന്‌ മുന്‍ വിദ്യഭ്യാസ മന്ത്രിയും മുസ്ലീം ലീഗ്‌ നേതാവുമായ ഇ.ടി ബഷീര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+