ഇരിട്ടിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ഇരിട്ടി(കണ്ണൂര്‍): കാക്കയങ്ങാട് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. വിളക്കോട് പാറക്കണ്ടത്തെ ഷിഹാബ് മന്‍സിലില്‍ സൈനുദ്ദീന്‍(26) ആണ് മരിച്ചത്. കൊലയ്‌ക്കുപിന്നില്‍ സിപിഎമ്മാണെന്ന് എന്‍ഡിഎഫ് ആരോപിച്ചു.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 1.40തോടെ കാക്കയങ്ങാട്ടെ സലാല ചിക്കന്‍ സ്‌റ്റാളിന് സമീപമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രാവിലെ ഒരു സംഘമാളുകള്‍ ചിക്കന്‍സ്റ്റാളിലെത്തി ഇവിടത്തെ ജോലിക്കാരനായ റയിസി(21)നെ മര്‍ദ്ദിക്കുകയും സ്‌റ്റാളിലെ മേശകളും മറ്റും തകര്‍ക്കുകയും ചെയ്‌തിരുന്നു.
ഇതറിഞ്ഞാണ് സൈനുദ്ദീന്‍ ഇവിടെയെത്തിയത്. ഉച്ചയ്‌ക്ക് അക്രമി സംഘം വീണ്ടും സ്ഥലത്തെത്തി. ഇവരെ കണ്ട സൈനുദ്ദീന്‍ അടുത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേയ്‌ക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സംഘാംഗങ്ങള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.
തലയ്‌ക്കും കൈയ്‌ക്കും വയറിനും വെട്ടേറ്റ ഇയാളെ നാട്ടുകാര്‍ ഇരിട്ടി അമലആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
കാമ്പസ് ഫ്രണ്ടിന്റെ ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് ഈ ചിക്കന്‍സ്റ്റാള്‍ കേന്ദ്രീകരിച്ച് ഏതാനും ദിവസംമുമ്പ് സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് കാക്കയങ്ങാട്ടും ഇരിട്ടിയിലും തിങ്കളാഴ്‌ച വൈകീട്ട് ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.
ഇരിട്ടിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച എന്‍ഡിഎഫുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഒരു മാസംമുമ്പാണ് സൈനുന്നദ്ദീന്റെ വിവഹം കഴിഞ്ഞത്. റുബീനയാണ് ഭര്യ. ഇരിട്ടി ഡിവൈഎസ്‌പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications