പാഠപുസ്‌തകത്തിനെതിരെ സമുദായ സംഘടനകള്‍ ഒന്നിയ്‌ക്കുന്നു
ചങ്ങനാശ്ശേരി: ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്ന് എന്‍എസ്‌എസ് ക്രൈസ്‌തവ സഭകളുടെ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷം നടത്തിയം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരു സമുദായങ്ങളുടെ നേതൃത്വം പാഠ പുസ്‌തകം പിന്‍വലിയ്‌ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. പാഠപുസ്‌തകം പിന്‍വലിയ്‌ക്കാതെ ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയുമില്ല.
കേരളീയ സമൂഹത്തിലെ മഹാഭൂരിപക്ഷവും ഈയാവശ്യം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ വാശി കാണിയ്‌ക്കുന്നത് ശരിയല്ല.
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ നാരായണപ്പണിക്കര്‍, ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‌കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications