റെഡ് റിബണ്‍ എക്‌സ്‌പ്രസ് കേരളത്തിലേക്ക്
തിരുവനന്തപുരം: എയ്‌ഡ്‌സ് പ്രതിരോധ സന്ദേശവുമേന്തി രാജ്യം മുഴുവന്‍ പര്യടനം നടത്തുന്ന റെഡ് റിബണ്‍ എക്‌സ്‌പ്രസ് ജൂണ്‍ 28ന് കേരളത്തിലെത്തും. തുടര്‍ന്ന് ജൂലായ് 9 വരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിന്‍ ക്യാമ്പ് ചെയ്യും.
ജൂണ്‍ 28, 29 തീയതികളില്‍ തിരുവനന്തപുരം, 30ന് കൊല്ലം, ജൂലായ് 1, 2-ആലപ്പുഴ, 3ന് കോട്ടയം, 4,5-എറണാകുളം, 6,7-ഷൊര്‍ണ്ണൂര്‍, 8,9-കോഴിക്കോട് എന്നിങ്ങനെയാണ് റെഡ് റിബണ്‍ എക്‌സ്‌പ്രസ് ക്യാമ്പ് ചെയ്യുക.
ഏഴ് കോച്ചുകളുള്ള ട്രെയിനില്‍ ബോധവത്‌കരണ പ്രദര്‍ശനവും മറ്റു കലാപരിപടികളും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന സംവിധാനങ്ങള്‍, കൗണ്‍സിലിങ് തുടങ്ങിയവയും ഉണ്ടാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications