പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി
കൊച്ചി: കോതമംഗലം സ്വദേശിനിയായ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.
പാണാവള്ളി സ്വദേശിയും ഓട്ടോഡ്രൈവറുമായി വാസു(48)വിനെയാണ് തിങ്കളാഴ്‌ച സിഐ പി.എസ് രമേഷ് കുമാര്‍ അറസ്റ്റുചെയ്‌തത്. കേസിലെ മറ്റു പ്രതികളായ ആശോകപുരം സ്വദേശി മജീദ്(37), റോബിന്‍(32) എന്നിവരെ വെള്ളിയാഴ്‌ച ആലുവയില്‍ നിന്നും അറസ്‌റ്റുചെയ്‌തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
പെണ്‍കുട്ടിയെ മൂന്നുമാസമായി പാണാവള്ളിയിലെ ഒരു വാടകവീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ അനുജത്തി എന്നാണത്രേ വാസു പെണ്‍കുട്ടിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്.
കോതമംഗലം ബസ് സ്‌റ്റാന്റില്‍ വച്ച് പരിചയപ്പെട്ട സ്‌ത്രീ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ചേര്‍ത്തലയില്‍ കൊണ്ടുവന്നു. ലോഡ്‌ജില്‍ താമസിപ്പിച്ച് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്‌ചവയ്‌ക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഒരു ദിവസം പാണാവള്ളിയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ കാറുമായെത്തിയ മറ്റൊരു പെണ്‍വാണിഭ സംഘത്തെ ചിലര്‍ചേര്‍ന്ന് മര്‍ദ്ദിച്ച് വിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കേസില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications