പാഠപുസ്‌തകം പിന്‍വലിയ്‌ക്കില്ല: എം.എ ബേബി
തിരുവനന്തപുരം: ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകം ഒരു കാരണവശാലും പിന്‍വലിയ്‌ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നിയമസഭയില്‍ വ്യക്തമാക്കി.
പുസ്‌തകം പിന്‍വലിയ്‌ക്കണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവനയാണ് പിന്‍വലിയ്‌ക്കേണ്ടതെന്നും എം.എ ബേബി പറഞ്ഞു.
സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയ്യാറാണ്. വിവാദ പാഠഭാഗത്തെ കുറിച്ച് പഠിയ്‌ക്കുന്നതിന് വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌ത വിദഗ്‌ദ്ധ സമിതിയെ നിയോഗിയ്‌ക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
പുസ്‌തകം പഠിപ്പിയ്‌ക്കില്ലെന്ന ചില മാനേജ്‌മെന്റുകളുടെ തീരുമാനം നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയില്‍ തൃപ്‌തരല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പാഠ പുസ്‌തകം പഠിപ്പിയ്‌ക്കാന്‍ തങ്ങള്‍ അനുവദിയ്‌ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഇറങ്ങിപ്പോക്കിന് മുന്പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
നെഹ്‌റു മതവിശ്വാസിയല്ലായിരുന്നുവെന്നും എന്നാല്‍ മത വിരോധിയല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാസാരയില്‍ പൊതിഞ്ഞ പാഷണമാണ് സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‌കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു.
'മതമില്ലാതെ വളരുന്ന കുട്ടി കമ്മ്യൂണിസ്റ്റാകും', അതു കൊണ്ടു പുസ്‌തകം പിന്‍വലിച്ചെ മതിയാവൂ-മാണി ആവശ്യപ്പെട്ടു.
സഭ ചേര്‍ന്നയുടനെ കെ.എം മാണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‌കിയത്. ചര്‍ച്ചയാകാമെന്ന് എം.എ ബേബി നിലപാട് സ്വീകരിച്ചതോടെ സ്‌പീക്കര്‍ ചര്‍ച്ചയ്‌ക്ക് അനുമതി നല്‌കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications