Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌കിന്‌ സമയം നല്‍കാന്‍ സമരം

ലണ്ടന്‍: പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‌ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പരാഗ്വേയിലെ തടവുപുള്ളികള്‍ ജയില്‍ മേധാവിയെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ചു.

ഇവിടത്തെ ജയില്‍പ്പുള്ളികള്‍ക്ക്‌ പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ജയിലിലെ ജോലികള്‍ക്കിടയിലാണ്‌ ഇതിന്‌ സമയം അനുവദിക്കുന്നത്‌. ഇതുകാരണം പങ്കാളികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ്‌ തടവുകാരെ പ്രകോപിപ്പിച്ചത്‌.

ഈ രീതിയില്‍ മാറ്റം വരുത്തുക, തങ്ങളെ കാണാന്‍ വരുന്ന പങ്കാളികളോടുള്ള ജയില്‍ അധികൃതരുടെ മോശമായ പെരുമാറ്റ രീതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു തടവുപുള്ളികളുടെ പ്രക്ഷോഭം.

ഇവരുടെ പ്രക്ഷോഭപരിപാടികള്‍ നാലു മണുക്കൂറോളം നീണ്ടുനിന്നതായി പരാഗ്വേയിലെ നിയമമന്ത്രി ഡെര്‍ളിസ്‌ ഒസാറിയോ പറഞ്ഞു. സമരം സംഘര്‍ഷഭരിതമായിരുന്നുവെങ്കിലും ആളപായമോ പരുക്കോ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

സമരത്തെത്തുടര്‍ന്ന്‌ ജോലിസമയം കഴിഞ്ഞും പങ്കാളികള്‍ക്ക്‌ സന്ദര്‍ശന സമയം അനുവദിച്ചുകൊണ്ട്‌ അധികൃതര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. മാത്രമല്ല തടവുകാരോടുള്ള ജയിലധികൃതരുടെ പെരുമാറ്റരീതിയില്‍ മാറ്റം വരുത്തുമെന്നും സന്ദര്‍ശകരെ ആക്ഷേപിക്കുകയും തുണിയഴിച്ച്‌ പരിശോധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+